

പ്രായമായ അമ്മയെ നോക്കണമെന്ന് വരൻ; വിവാഹത്തിൽ നിന്ന് പിന്മാറി യുവതി
ഭർതൃമാതാവിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് വിവാഹം തന്നെ വേണ്ടെന്ന് വച്ചുവെന്ന് വെളിപ്പെടുത്തി യുവതി. മിയ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിൽ നിന്നാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാനൊരു പുരുഷനെ തിരസ്കരിച്ചു, കാരണം വിവാഹ ശേഷം അദ്ദേഹത്തിന്‍റെ അമ്മയും ഞങ്ങൾക്കൊപ്പം താമസിക്കുമെന്ന് അയാൾ പറഞ്ഞു.
അമ്മയ്ക്ക് നല്ല പ്രായമുണ്ട്, മറ്റെന്താണ് എനിക്ക് ചെയ്യാൻ ആകുകയെന്ന് അവൻ ചോദിച്ചു. അമ്മയെ സംരക്ഷിച്ചു കൊള്ളൂ. പക്ഷേ നിങ്ങളുടേത് മാത്രമായ തീരുമാനം മൂലം എനിക്ക് മേലെ ഉത്തരവാദിത്തം വന്നു വീഴാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു. അയാൾ എന്നെ സ്വാർഥ എന്നു വിളിച്ചു. ഒരു പക്ഷേ ആയിരിക്കാം, പക്ഷേ നിങ്ങൾ അംഗീകരിക്കാത്ത ഉത്തരവാദിത്തങ്ങൾ നിങ്ങളിലേക്ക് നൽകുന്നതായിരിക്കരുത് വിവാഹം. എല്ലാ നല്ല ആൺ മക്കളും ശരിയായ ഭർത്താവ് ആകണമെന്നില്ല എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
വിവാഹശേഷം ഭർത്താവിനെ മാതാപിതാക്കളെ സംരക്ഷിക്കുന്നത് ഭാര്യയുടെ ഉത്തരവാദിത്തമായി മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുകയാണ് ഈ പോസ്റ്റ്.