ഹജ്ജ്, ഉംറ തീർഥാടകർക്ക് പ്രത്യേക ഹോട്ട്ലൈനുമായി സൗദി

ഹജ്ജ്, ഉംറ തീർഥാടകർക്ക് 1966 എന്ന ഏകീകൃത ഹോട്ട്ലൈൻ; മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ 24 മണിക്കൂർ സേവനം
Hajj Umra hotline

ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നുള്ള തീർഥാടകർക്കും അധികൃതരെ ബന്ധപ്പെടാം.

File

Updated on

റിയാദ് : ഹജ്ജ്, ഉംറ തീർഥാടകർക്ക് ആവശ്യമായ സഹായങ്ങളും വിവരങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിനായി സൗദി അറേബ്യ പ്രത്യേക ഹോട്ട്ലൈൻ സംവിധാനം സജ്ജമാക്കി. തീർഥാടകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി 1966 എന്ന നമ്പറാണ് ഹോട്ട് ലൈനായി നൽകിയിട്ടുള്ളത്.

1966 എന്ന നമ്പറിലൂടെ ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നുള്ള തീർഥാടകർക്കും അധികൃതരെ ബന്ധപ്പെടാം. മലയാളം ഉൾപ്പെടെ 11 പ്രധാന ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച്, ഉർദു, ടർക്കിഷ്, മലായ്, ഇൻഡോനേഷ്യൻ, ബംഗാളി, പേർഷ്യൻ, ഹൗസ എന്നിവയാണ് മറ്റ് ഭാഷകൾ. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ഈ സേവനം പ്രവർത്തിക്കും.

വിസ സംബന്ധമായ വിവരങ്ങൾ, യാത്രാ നിർദ്ദേശങ്ങൾ, ആരോഗ്യ സേവനങ്ങൾ, കാണാതായ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ, മറ്റ് അടിയന്തര സഹായങ്ങൾ എന്നിവ ഈ ഹോട്ട്ലൈൻ വഴി ലഭ്യമാകും.

ഭാഷാപരമായ തടസ്സങ്ങളില്ലാതെ എല്ലാ തീർഥാടകർക്കും സുഗമമായ ഹജ്ജ്-ഉംറ അനുഭവം ഉറപ്പാക്കുക എന്നതാണ് സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്‍റെ ലക്ഷ്യം.

logo
Metro Vaartha
www.metrovaartha.com