പോർക്ക് പാനി പൂരി കഴിച്ചിട്ടുണ്ടോ; ക്രിസ്പി, ടേസ്റ്റി

തായ് കച്ചവടക്കാൻ പോർക്ക് പാനിപൂരി ഉണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Have you tried Pork Pani Puri? Crispy and tasty.

പോർക്ക് പാനി പൂരി കഴിച്ചിട്ടുണ്ടോ; ക്രിസ്പി, ടേസ്റ്റി

Updated on

ഇന്ത്യൻ സ്ട്രീറ്റ് ഫൂഡിൽ ഏറ്റവും പേരു കേട്ട വിഭവങ്ങളിൽ ഒന്നാണ് പാനി പൂരി. പലമേഖലകളിലും ഗോൽഗപ്പേ, ഫുച്ക, ഗപ്ചപ് തുടങ്ങി പല പേരുകളിലാണ് ഈ വിഭവം അറിയപ്പെടുന്നത്. ഇതിൽ ഏതിനാണ് ഏറ്റവും രുചിയെന്ന വിഷ‍യത്തിലുള്ള തർക്കം ഒരിക്കലും തീരില്ല. അതിനിടെ വളരെ വ്യത്യസ്തമായ മറ്റൊരു പാനി പൂരി കൂടി രംഗത്തെത്തിയിരിക്കുന്നു. നല്ല മൊരിഞ്ഞ പന്നിയിറച്ചി കഷ്ണങ്ങൾ ചേർത്ത പോർക് പാനിപൂരിയാണ് ആസ്വാദകർക്കിടയിൽ ട്രെൻഡിങ് ആകുന്നത്.

തായ്‌ലൻഡിലെ തെരുവോരങ്ങളിലാണ് ഒരേ സമയം ക്രിസ്പിയും ടേസ്റ്റിയുമായ പോർക് പാനിപൂരി ഉള്ളത്. തായ് കച്ചവടക്കാൻ പോർക്ക് പാനിപൂരി ഉണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗോൾഗപ്പയ്ക്കുള്ളിൽ പോർക്കിനൊപ്പം വേവിച്ച പച്ചക്കറികളും മുളകും നാരങ്ങാനീരും ഉള്ളിയും സോസുകളും നിറച്ചാണ് പോർക് പാനി പൂരി ഉണ്ടാക്കുന്നത്.

വിഡിയോക്കു താഴെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്‍റുകളാണ് ഉള്ളത്. ഇന്ത്യൻ-തായ് രുചികൾ ഒരുമിപ്പിച്ചാണ് പോർക് പാനിപൂരി ഉണ്ടാക്കിയിരിക്കുന്നതെന്നും വ്യത്യസ്ത രുചികൾ കൂട്ടിച്ചേർക്കുന്നത് കാണാത്തതു പോലെയാണ് ചിലർ പ്രതികരിക്കുന്നതെന്നും ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നു. പാനി പൂരിക്ക് നീതി നൽകണമെന്നും കമന്‍റുകളുണ്ട്. ആദ്യമായാണ് പാനിയില്ലാത്ത പാനി പൂരി കാണുന്നതെന്നും ഈ പാനിപൂരിയിൽ ഇഷ്ടം പോലെ പ്രോട്ടീൻ ഉണ്ടെന്നും മറ്റൊരാൾ പറയുന്നു.

logo
Metro Vaartha
www.metrovaartha.com