ശരീരഭാരം കുറയ്ക്കും, പ്രമേഹം നിയന്ത്രിക്കും; കറുവപ്പട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഫലപ്രദമാണ് കറുവപ്പട്ട
ശരീരഭാരം കുറയ്ക്കും, പ്രമേഹം നിയന്ത്രിക്കും; കറുവപ്പട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്
ശരീരഭാരം കുറയ്ക്കും, പ്രമേഹം നിയന്ത്രിക്കും; കറുവപ്പട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

ഭക്ഷണത്തിന് രുചിയേകാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരളമായി ഇതിലുണ്ട്. രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിനു മുമ്പു കറുവപ്പെട്ട‍യിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

കറുവപ്പെട്ട വെള്ളത്തിന്‍റെ ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം:

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. അതിനാൽ തന്നെ പ്രമേഹരോഗികൾക്ക് കുടിക്കാൻ പറ്റിയ നല്ലൊരു പാനീയമാണ്. ഇത് രാത്രി കിടക്കുന്നതിനു മുമ്പു കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചാസാരയുടെ അളവ് ഉയരാതിരിക്കാൻ സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയ ഈ വെള്ളം എൽഡിഎൽ കൊളസ്റ്ററോൾ കുറയ്ക്കാനും സഹായിക്കും. അതിനാൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കും.

രോഗപ്രതിരോധശേഷി കൂട്ടാനും കറുവപ്പട്ട വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിലെ രക്തയോട്ടം കൂട്ടാനും, ദഹനം മെച്ചപ്പെടുത്താനും, വയർ വീർത്തുവരുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഉപകരിക്കും. കൂടാതെ ഗ്യാസ്, ദഹനക്കേട് എന്നിവ തടയാനും മലബന്ധം അകറ്റാനും ഇത് സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ചോയിസാണ്. കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇതിനു പുറമേ വയറിലെ കൊഴുപ്പിനെ പുറന്തള്ളാനും ഇതു കുടിക്കാം. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി മൈക്രോബിയൽ, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും ഇതിനുണ്ട്. അതിനാൽ കറുവപ്പ‌ട്ട വെള്ളം കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ചർമത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com