മഴക്കാലത്തെ ഈച്ച ശല്യം ഒഴിവാക്കാന്‍ ചില പൊടിക്കൈകൾ | Video Story

പ്രകൃതിദത്തമായ വഴികളിലൂടെ ഈച്ചശല്യം ഒഴിവാം

മഴക്കാലമാകുമ്പോൾ അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ഈച്ച ശല്യം. കഴിക്കുന്ന ഭക്ഷണത്തിൽ മാത്രമല്ല, തറയിലും അടുക്കളയിലും, എന്തിനേറെ പറയുന്നു നമ്മുടെ ശരീരത്തിൽ വരെ ഇത് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ബുദ്ധിമുട്ടിനെക്കാളുപരി ഈച്ചകൾ രോഗങ്ങൾ പടർത്തുന്നുണ്ട്. കോളറ, വയറിളക്കം, ടൈഫോയ്ഡ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഈച്ചയാണ് പടർത്തുന്നത്.

ഈച്ചകളെ തുരത്താൻ രാസവസ്തുക്കൾ അടങ്ങിയ പല ഉത്പന്നങ്ങൾ ലഭിക്കുമെങ്കിലും, അടുക്കളയില്‍ അത്തരം കീടനാശിനി പ്രയോഗം സാധ്യമല്ലാത്തതുകൊണ്ട് പലരും ഉപയോഗിക്കാറില്ല. അപ്പോള്‍പിന്നെ പ്രകൃതിദത്തമായ വഴികളിലൂടെ ഈ ശല്യക്കാരനെ എങ്ങനെ തുരത്താമെന്നു നോക്കാം:

  • പ്രാണികളെ അടുക്കളയിൽ നിന്നു തുരത്താൻ വഴനയില വളരെ നല്ലൊരു പ്രതിവിധിയാണ്. അടുക്കളയുടെ ജനാലയിലോ ക്യാബിനുകളുടെ സൈഡിലോ കുറച്ച് ഇലകള്‍ വയ്ക്കുക. ഇതിന്‍റെ അതികഠിനമായ ഗന്ധം പ്രാണികളെ അകറ്റാന്‍ സഹായിക്കും.

  • ഓറഞ്ച് തൊലികള്‍ ചെറുതായി നനച്ച ശേഷം ഒരു തുണിയില്‍ പൊതിഞ്ഞ് കെട്ടിത്തൂക്കിയിടുക. വീടിനുള്ളിലെ ഈച്ചകളെ തുരത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്.

  • വഴനയില പോലെ തന്നെ ഈച്ചകൾക്ക് അരോചകമായ ഒന്നാണ് പുതിനയുടെ ഗന്ധം. പുതിനയിലയും തുളസിയിലയും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുത്ത് ആ വെള്ളം സ്‌പ്രേ കുപ്പികളിലാക്കി ഈച്ച ഉള്ളയിടത്ത് സ്‌പ്രേ ചെയ്യാം.

ഇത്തരത്തിൽ പ്രകൃതിദത്തമായ രീതികൾ ഉപയോഗിച്ചാൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഈച്ചകളെ ഒഴിവാക്കാം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com