അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി

പുതുതായി രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിയായ പത്തു വയസുകാരനിൽ
Amebic Meningoencephalitis

അമീബിക് മസ്തിഷ്ക ജ്വരം

file photo

Updated on

കോഴിക്കോട്: മലപ്പുറം സ്വദേശിയായ പത്തുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രി അധികൃതർ അറിയിച്ചു. ബുധനാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളെജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി.

രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഊർജിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. നിലവിൽ, രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com