കടുത്ത ചുമയ്ക്ക് പരിഹാരമുണ്ട്; ആടലോടക ഇല കൊണ്ട് ഔഷധക്കൂട്ട്

ആടലോടക പൊടിക്കൈ | കേരളത്തിൽ തണുത്ത അന്തരീക്ഷമായി തുടങ്ങി. ഇനി നിർത്താതെയുള്ള ചുമ കേട്ട് വേണം ഉറക്കം ഉണരാൻ
 ആടലോടക പൊടിക്കൈ

Adhatoda Medicinal Plant

Updated on

കൊച്ചി: കേരളത്തിൽ തണുത്ത അന്തരീക്ഷമായി തുടങ്ങി. ഇനി നിർത്താതെയുള്ള ചുമ കേട്ട് വേണം ഉറക്കം ഉണരാൻ. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ നിർത്താതെ ചുമയ്ക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. സിറ്റോയിഡ് അടങ്ങിയ കപ്പ് സിറപ്പിനോട് വിട പറഞ്ഞ് നല്ല ഒന്നാന്തരം ചുമയ്ക്കുള്ള മരുന്ന് വീട്ടിൽ‌ തന്നെ ഉണ്ടാക്കാം.

ചുമയ്ക്കുള്ള പ്രതിവിധി ഔഷധം പരിചയപ്പെടാം. പറമ്പിലും, തൊടിയിലും സാധാരണ കാണാറുള്ള ആടലോടകം, അതും ചെറിയ ഇലയോട് കൂടിയ ആടലോടകമാണ് വേണ്ടത്. രണ്ടുതരത്തിലുള്ള ആടലോടകം ഉണ്ട്. വലിയ ഇലയോട് കൂടിയത്, ചെറിയ ഇലയോട് കൂടിയത്. ഔഷധഗുണം കൂടുതലുള്ളത് ചെറിയ ഇലയോട് കൂടിയ ആടലോടകത്തിനാണ്.

ഇത് ഉപയോഗിച്ചുള്ള പൊടിക്കൈ പരിചയപ്പെടാം. ആടലോടകം, നല്ല ജീരകം, തേൻ ഇവ ചേർത്തുള്ള ഔഷധക്കൂട്ട്. ചുമയുള്ളപ്പോൾ രാവിലെയും വൈകിട്ടുമായി സേവിക്കാം. മൂന്ന്-നാല് ദിവസത്തിനുള്ളിൽ ചുമ മാറുമെന്ന് ഉറപ്പാണ്. അതോടെപ്പം കഫക്കെട്ടും പൂർണമായും മാറി കിട്ടും. ഇല ചൂടാക്കി പൊടിക്കുന്നത് കൊണ്ട് ഇതിലെ കയ്പ് രസം പോയികിട്ടുകയും ചെയ്യും.

ചേരുവകൾ

ചെറിയ ആടലോടകത്തിന്‍റെ ഇല- 5 എണ്ണം

ജീരകം -ഒരു ടീസ്പുൺ

തേൻ-ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ആടലോടക ഇല നന്നായി ചൂടാക്കി മാറ്റി വെയ്ക്കുക. ഇതിലേക്ക് നല്ല ജീരകം കരിയാതെ ചൂടാക്കി മാറ്റുക. ഇവ രണ്ടും നന്നായി പൊടിച്ച് തേൻ ചേർത്ത് സേവിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com