യുഎഇയിലെ ആദ്യ എഐ ഡെന്‍റല്‍ ഉപകരണമായ സ്‌മൈല്‍ എഐ അവതരിപ്പിച്ച് ആസ്റ്റര്‍ ക്ലിനിക്‌സ്

ദന്ത രോഗ നിര്‍ണ്ണയം എളുപ്പവും വേഗതയേറിയതുമാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
Aster Clinics launches Smile AI, the UAE’s first AI dental device

യുഎഇയിലെ ആദ്യ എഐ ഡെന്‍റല്‍ ഉപകരണമായ സ്‌മൈല്‍ എഐ അവതരിപ്പിച്ച് ആസ്റ്റര്‍ ക്ലിനിക്‌സ്

Updated on

ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ക്ലിനിക്‌സ് യുഎഇയിലെ ആദ്യ എ ഐ ഡെന്‍റല്‍ ഉപകരണമായ സ്‌മൈല്‍ എഐ പുറത്തിറക്കി. ഈ സംവിധാനം വഴി വാട്സ് ആപ്പിലൂടെ സൗജന്യമായി തല്‍സമയ ദന്ത പരിശോധന ലഭ്യമാക്കും. ദന്ത രോഗ നിര്‍ണ്ണയം എളുപ്പവും വേഗതയേറിയതുമാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ Logy.AI എന്ന എഐ ആരോഗ്യ സാങ്കേതികവിദ്യ വിദഗ്ധരുമായി ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. ഈ നവീന എഐ സംവിധാനം ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് 2 മിനിറ്റിനുള്ളില്‍ തന്നെ ചില ലളിതമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി, മുകളില്‍, താഴെ, മുന്നില്‍ എന്നിങ്ങനെ പല്ലിന്‍റെ മൂന്ന് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് ദന്ത പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയും.

എഐ ഉപകരണം പിന്നീട് ഒരു സൗജന്യ ദന്താരോഗ്യ റിപ്പോര്‍ട്ട് സൃഷ്ടിക്കും. തുടര്‍ന്ന്, ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ആസ്റ്റര്‍ ക്ലിനിക്കിലെ ദന്തരോഗ വിദഗ്ധരെ നേരില്‍ കണ്ട് കൂടുതല്‍ വിലയിരുത്തലും പരിചരണവും നേടാനാവും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com