കഴുത്തിന് ചുറ്റും കറുത്ത പാട്; മാറ്റാൻ നുറുങ്ങ് വിദ്യ

കഴുത്തിലെ കറുപ്പ് നിറം അകറ്റാൻ വിദ്യകൾ
Black spot around the neck

കഴുത്തിന് ചുറ്റും കറുത്ത പാട്

Updated on

കൊച്ചി: കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഗർഭാവസ്ഥയിലൂടെ കടന്നുപോയ സ്ത്രീകളെ. ഗർഭകാലത്ത് ഹോർമോണുകളുടെ വ്യതിയാനം മൂലം കഴുത്തിന് ചുറ്റും കറുത്ത പാട് രൂപപ്പെടും. പിന്നെ പോയ്ക്കൊള്ളുമെന്ന് കരുതിയാലും പോകില്ല.

കൂടാതെ 30 വയസ് കഴിഞ്ഞവരുടെ കഴുത്തിനും ചുറ്റും ഇത്തരത്തിൽ പാടുകൾ രൂപപ്പെടാറുണ്ട്. പരസ്യത്തിൽ പറയുന്നത് ഉപയോഗിച്ചാൽ ഫലം കണ്ടെന്ന് വരില്ല. ചിലപ്പോൾ വീടിനകത്ത് ഉപയോഗിക്കുന്ന പല ഔഷധങ്ങൾക്കും കഴിഞ്ഞുവെന്ന് വരാം.

കഴുത്തിലെ കറുപ്പ് നിറം അകറ്റാൻ വിദ്യകൾ

രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീസ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ഇത് കഴുത്തിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട്​ തവണ ചെയ്യുന്നത് നല്ലതാണ്.

രണ്ട്​ ടീസ്​പൂൺ ഓട്സിലേയ്ക്ക് ആവശ്യത്തിന് തൈര് ചേര്‍ക്കാം. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക.

ചെറിയ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ പുരട്ടുക. ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com