ഡയറ്റ് കോക്ക് കാൻസറിന് കാരണമാകും? യാഥാർഥ്യം എന്ത്

ഡയറ്റ് കോക്കുകളിലും മറ്റ് ആർട്ടിഫിഷ്യൽ സ്വീറ്റ്നറായി പ്രധാനമായി ഉപയോഗിക്കുന്നത് ഇതാണ്
diet soda cancer warning

ഡയറ്റ് കോക്ക് കാൻസറിന് കാരണമാകും? യാഥാർഥ്യം എന്ത്

Updated on

ശീരള പാനിയങ്ങൾ ആരോഗ്യത്തിന് ദോഷമാണെന്ന് അറിയാവുന്നവരാണ് ഭൂരിഭാഗം പേരും. സോഫ്റ്റ് ഡ്രിങ്ക്സ് ഇഷ്ടമുള്ള ഹെൽത്തി കുട്ടന്മാരെ ലക്ഷ്യമിട്ടാണ് വൻകിട കമ്പനികൾ ഡയറ്റ് സോഡകൾ വിലപണിയിലിറക്കിയത്. വർ പ്രചാരമാണ് വർഷങ്ങളായി ഡയറ്റ് സോഡയ്ക്ക് ലഭിക്കുന്നത്. എന്നാൽ ഡയറ്റ് സോഡയിൽ അടങ്ങിയിരിക്കുന്ന അസ്പർറ്റേമിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിശദീകരണം വലിയ ചർച്ചകൾക്ക് കാരണമാവുകയാണ്.

അസ്പർറ്റേം കാൻസറിന് കാരണമാവുമെന്നാണ് ഡബ്ല്യൂഎച്ച്ഒയുടെ വാദം. ഡയറ്റ് കോക്കുകളിലും മറ്റ് ആർട്ടിഫിഷ്യൽ സ്വീറ്റ്നറായി പ്രധാനമായി ഉപയോഗിക്കുന്നത് ഇതാണ്. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്‍റർനാഷണൽ ഏജൻസി ഫോർ റിസർട്ട് ഓൺ കാൻസർ 2023ൽ പുറത്തുവന്ന റിപ്പോർട്ടിലാണ് ആസ്പർറ്റേം കാൻസറിന് കാരണമായേക്കാം എന്ന് വ്യക്തമാക്കിയത്.

ലോകാരോഗ്യ സംഘടനയുടെ വാദം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ‌ ആശങ്ക പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാൽ അസ്പർറ്റേമിനെ അങ്ങനെ പേടിക്കേണ്ടതില്ലെന്നാണ് ഒരുവിഭാഗം വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആളുകൾക്കിടയിൽ പേടി വളർത്താൻ മാത്രമേ ഇത്തരം പ്രചാരണം കാരണമാകൂ എന്നും അവർ പറയുന്നു.

റിസ്ക് അസസ്സ്മെറ് ഏജൻസിയായ ജോയിന്‍റ് എക്സ്പർട്ട് കമ്മിറ്റി ഓൺ ഫുഡ് അഡിക്റ്റീവിന്‍റെ റിപ്പോർട്ട് പ്രകാരം ദിവസം ഒരാളുടെ ശരീരഭാരത്തിന് അനുസരിച്ച് ഒരു കിലോയ്ക്ക് 40 മില്ലി ഗ്രാം എന്ന കണക്കിന് അസ്പർറ്റേം എടുക്കാം. ഒരു കാൻ ഡയറ്റ് സോഫ്റ്റ് ഡ്രിങ്കിൽ 200-300 മില്ലി ഗ്രാം അസ്പർറ്റേം അടങ്ങിയിട്ടുണ്ടാകും. 60 കിലോ ഭാരമുള്ള പ്രായപൂർത്തിയ ആൾ 8 മുതൽ 12 വരെ കാൻ ഡയറ്റ് സോഡ കുടിച്ചാലാണ് അപകടകരമാവൂ എന്നാണ് പറയപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com