തിളച്ച ചായ ഊതി ഊതി കുടിക്കുന്നതാണോ ഇഷ്ടം!! അർബുദ സാധ്യത കൂടും!

ദിവസവും 65 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തിലെ ആവരണത്തിന് കേടുപാടുകൾ സംഭവിക്കാൻ കാരണമായേക്കാം
drinking hot tea health risk

തിളച്ച ചായ ഊതി ഊതി കുടിക്കുന്നതാണോ ഇഷ്ടം!! അന്നനാളത്തിൽ അർബുദ സാധ്യത കൂടും!

Updated on

ചൂട് ചായ ഊതി ഊതി കുടിക്കുന്നതാണോ ഇഷ്ടം, ഗുപ്തനെ പോലെ, എന്നാൽ അതത്ര നല്ലതല്ല. ഇത് ഭാവിയിൽ അർബുദത്തിന് വരെ കാരണമായേക്കാം. ചായയല്ല ഇവിടെ വില്ലനാവുന്നത്. മറിച്ച് ചൂടാണ്.

ദിവസവും 65 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തിലെ ആവരണത്തിന് കേടുപാടുകൾ സംഭവിക്കാൻ കാരണമായേക്കാം. കാലക്രമേണ ഇത് കടുത്ത വീക്കത്തിനും പിന്നീട് കോശങ്ങളുടെ വ്യതിയാനത്തിനും കാരണമാകും. ഇവ പതിയെ അർബുദത്തിലേക്കും നയിച്ചേക്കും.

കഴിഞ്ഞ 10 വർഷത്തിലേറെയായി 50,000 പേരിൽ നടത്തിയ പഠനത്തിൽ 65 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ള ചായ കുടിക്കുന്നവരിൽ അന്നനാളത്തിലെ ക്യാൻസറിനുള്ള സാധ്യത 40 ശതമാനത്തോളം കൂടുതലാണെന്ന് കണ്ടെത്തി. ചൂടുള്ള ചായ 2 മിനിറ്റിനുള്ളിൽ കുടിച്ച് തീർ‌ക്കുന്നവരിൽ‌ അപകട സാധ്യത 50 ശതമാനത്തിലധികമായിരിക്കും. എന്നാൽ ചായയുടെ അളവ് കൂടുന്നതിനനുസരിച്ച് അപകട സാധ്യതയും വർ‌ധിക്കും. ഇത് സംബന്ധിച്ച് ന്യൂറോജിസ്റ്റ് ഡോ. സുധീർ കുമാർ ട്വിറ്ററിൽ അടുത്തിടെ ഇത് സംബന്ധിച്ചൊരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com