ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ വെള്ളം കുടിക്കുന്നത് ?? അതിനു പിന്നിലും കാരണമുണ്ട് | Video
നമ്മൾ എല്ലാവരും വെള്ളം കുടിക്കുമ്പോൾ മിക്കപ്പോഴും നിന്ന് കൊണ്ടാണ് വെള്ളം കുടിക്കുന്നത്.എന്നാൽ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിന് ചില ദോഷവശങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് . ഇരുന്നു വേണം വെള്ളം കുടിക്കേണ്ടതെന്ന് പണ്ടുള്ളവര്‍ പറയുന്നതിന് പിന്നില്‍ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്നാണ് ഡയറ്റീഷനായ ജൂഹി അറോറ വ്യക്തമാക്കുന്നത് .
തലമുറകളായി പ്രചാരത്തിലുള്ള ഒരു മിത്താണിത്. എന്നാല്‍ ഇതിന് പിന്നില്‍ ചില ജൈവശാസ്ത്രപരമായ ചില കാരണങ്ങളുണ്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജൂഹി അറോറ പറയുന്നു. നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാല്‍മുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതില്‍ ശാസ്ത്രിയ തെളിവുകളില്ലെങ്കിലും വെള്ളം വേഗത്തില്‍ വയറ്റിലേക്ക് ആഗിരണം ചെയ്യാന്‍ ഇത് കാരണമാകുന്നു. ഇത് വയറ്റില്‍ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ജൂഹി പറയുന്നു.
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍, വെള്ളം ഭക്ഷണനാളിയിലേക്കും പിന്നീട് വയറ്റിലേക്കും വേഗത്തില്‍ ഒഴുകി ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു. മാത്രമല്ല. ഇത് സന്ധിവാതത്തിലേക്ക് നയിച്ചേക്കാം . നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും കരളിലേക്കും ദഹനനാളത്തിലേക്കും എത്തുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നുതും. അതുകൊണ്ട് ഇനി മുതൽ വെള്ളം കുടിക്കുമ്പോൾ പരമാവധി ഇരുന്നുകൊണ്ട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കാം.