ഇടയ്ക്കിടെ അപസ്മാരം അനുഭവപ്പെടുകയും നിരന്തരമായ തലവേദനയും തലകറക്കവും അനുഭവിക്കുകയും ചെയ്ത നിലയിലാണ് 24 കാരനായ നൈജീരിയന്‍ പൗരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
നൈജീരിയൻ യുവാവിന്‍റെ അപൂർവ ട്യൂമർ നീക്കി ദുബായ് മൻഖൂൽ ആസ്റ്ററിലെ ഡോക്റ്റർമാർ

നൈജീരിയൻ യുവാവിന്‍റെ അപൂർവ ട്യൂമർ നീക്കി ദുബായ് മൻഖൂൽ ആസ്റ്ററിലെ ഡോക്റ്റർമാർ

ഇടയ്ക്കിടെ അപസ്മാരം അനുഭവപ്പെടുകയും നിരന്തരമായ തലവേദനയും തലകറക്കവും അനുഭവിക്കുകയും ചെയ്ത നിലയിലാണ് 24 കാരനായ നൈജീരിയന്‍ പൗരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Published on

ദുബായ്: അപൂര്‍വവും ജീവന് ഭീഷണിയുമുള്ള മാരകമായ ട്യൂമര്‍ ബാധിച്ച നൈജീരിയൻ യുവാവിന്‍റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ ഡോക്ടർമാർ. ഇടയ്ക്കിടെ അപസ്മാരം അനുഭവപ്പെടുകയും നിരന്തരമായ തലവേദനയും തലകറക്കവും അനുഭവിക്കുകയും ചെയ്ത നിലയിലാണ് 24 കാരനായ നൈജീരിയന്‍ പൗരൻ ഇമ്മാനുവല്‍ എന്‍സെറിബ് ഒകെഗ്ബ്യൂ എന്ന രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിപുലമായ രോഗ നിര്‍ണ്ണയ നടപടിക്രമങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന് ഇന്‍ട്രാവെന്‍ട്രിക്കുലാര്‍ സബരാക്‌നോയിഡ് സിസ്റ്റത്തില്‍ (ദ്രാവകം നിറഞ്ഞ സഞ്ചി), വളരെ അപൂര്‍വമായ അവസ്ഥയും, തലച്ചോറിന്‍റെ ഇടത് ലാറ്ററല്‍ വെന്‍ട്രിക്കിളില്‍ മാരകമായ ട്യൂമറും കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം മെഡിക്കല്‍ പരിചരണത്തിലൂടെ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന് ആരോഗ്യം പതിയെ വീണ്ടെടുക്കാനാവുകയും ശസ്ത്രക്രിയാ നടപടി സാധ്യമാക്കുകയും ചെയ്തു.

ആസ്റ്റര്‍ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് ന്യൂറോ സര്‍ജന്‍ ഡോ. ചെല്ലദുരൈ പാണ്ഡ്യന്‍ ഹരിഹരന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലെ കണ്‍സള്‍ട്ടന്‍റ് ന്യൂറോ സര്‍ജന്‍ ഡോ. പ്രകാശ് നായര്‍, മെഡ്കെയര്‍ ഓര്‍ത്തോപിഡിക്‌സ് ആന്‍റ് സ്‌പെന്‍ ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജറി ആന്‍റ് സ്പൈന്‍ സര്‍ജറി കണ്‍സള്‍ട്ടന്‍റായ ഡോ. സി.വി. ഗോപാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെയുള്ള ശസ്ത്രക്രിയാ സംഘമാണ് ആറ് മണിക്കൂര്‍ നീണ്ടുനിന്ന ഈ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

logo
Metro Vaartha
www.metrovaartha.com