നൂഡിൽസ് പ്രേമികളെ ശ്രദ്ധിക്കുക; കാത്തിരിക്കുന്നത് പ്രമേഹം മുതൽ ഹൃദ്രോഗം വരെ | Video
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇൻസ്റ്റന്‍റ് നൂഡിൽസ് കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ. ഇത്തരം ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പുകൾ ഉയർന്ന സോഡിയത്തിന്‍റെ അളവ്, കൃത്രിമ അഡിറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാലക്രമേണ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
ആഴ്ചയിൽ രണ്ടോ അതിലധികമോ തവണ ഇൻസ്റ്റന്‍റ് നൂഡിൽസ് കഴിക്കുന്നത് അമിതഭാരം, ഉയർന്ന രക്തസമ്മർദ്ദം, ഹൈപ്പർട്രൈഗ്ലിസറിഡീമിയ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നതായി കണ്ടെത്തി. പ്രത്യേകിച്ച് സ്ത്രീകളിൽ. കോളെജ് വിദ്യാർഥിനികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇന്‍റസ്റ്റന്‍റ് നൂഡിൽസിൽ സാധാരണ സോഡിയം കൂടുതലാണ്. ഇത് രക്താതിസമ്മർദ്ദത്തിന് കാരണമാകുകയും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർധിപ്പിക്കുകയും ചെയ്യും.
പല ഇൻസ്റ്റന്‍റ്നൂഡിൽസ് ഉത്പന്നങ്ങളിലും ട്രാൻസ്ഫാറ്റ് പോലുള്ള അനാരോഗ്യകരമായകൊഴുപ്പുകളും മോണോസോഡിയം ഗ്ലൂട്ടാമേറ്റ് പോലുള്ള അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഈ ചേരുവകൾക്ക് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് ഉൾപ്പെടെ വിവിധ പ്രതികൂല ആരോഗ്യഫലങ്ങൾ ഉണ്ടാകാം. നൂഡിൽസ് തീരെ വേണ്ടെന്നല്ല പക്ഷേ ആരോഗ്യകരമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് നൂഡിൽസിന്‍റെ ഉപയോഗം പരിമിതപ്പെടുത്താം.