ബേബി പൗഡർ ക്യാൻസറിന് കാരണമാകുന്നു; ജോൺസൺ & ജോൺസൺ 8000 കോടി രൂപ നഷ്ടപരിഹാരം നൽകണം

ഉയർന്ന അളവിലുള്ള ആസ്ബസസ്റ്റോസിന്‍റെ ഉപയോഗം മെസൊതലിയോമ എന്ന ക്യാൻസർ രോഗത്തിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ.
customers alleges johnson's baby powder causes cancer

ജോൺസൺസ് ബേബി പൗഡർ

Updated on

സാക്രമെന്‍റോ: ജോൺസൺ & ജോൺസൺ (ജെ&ജെ) ബേബി പൗഡർ ഉപയോഗിച്ച് ക്യാൻസർ രോഗം ബാധിച്ച് മരിച്ച സ്ത്രീക്കും കുടുംബത്തിനും 966 ഡോളർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കാലിഫോർണിയ കോടതി. പൗഡറിലെ ആസ്ബസ്റ്റോസിന്‍റെ ഘടകമാണ് ക്യാൻസറിന് പിന്നിലെ കാരണം.

ഉയർന്ന അളവിലുള്ള ആസ്ബസ്റ്റോസിന്‍റെ ഉപയോഗം മെസൊതലിയോമ എന്ന ക്യാൻസർ രോഗത്തിന് കാരണമാവുന്നുവെന്നാണ് കണ്ടെത്തൽ.

പൗഡറിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളിലുള്ള ആരോഗ്യപ്രശ്നങ്ങൾ ജെ&ജെ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്‍റെ അംശമുണ്ടെന്ന ഉപയോക്താക്കളുടെ ആരോപണത്തെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാൻ ഏകദേശം 3 ബില്യൺ ജെ&ജെയ്ക്ക് ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അണ്ഡാശയ ക്യാൻസറിനും മെസൊതലിയോമിയയ്ക്കും ഉത്പന്നം കാരണമായെന്ന് ആരോപിച്ച് എഴുപതിനായിരത്തിലധികം കേസുകൾ കമ്പനി ഇപ്പോഴും നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com