ആരോഗ്യ മത്സരക്ഷമതാ സൂചികകളിൽ യുഎഇ മുന്നേറ്റം

ജനന സമയത്തെ ലിംഗാനുപാതം, അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ജനന രജിസ്ട്രേഷൻ, ക്ഷയരോഗ ബാധിതരുടെ കുറഞ്ഞ നിരക്ക്, മാതൃമരണ നിരക്കിലെ നിയന്ത്രണം എന്നിവയിൽ യുഎഇ ഒന്നാം സ്ഥാനത്ത്
UAE Global health index

ആരോഗ്യ മേഖലയിൽ യുഎഇ മുന്നേറ്റം.

Symbolic image

Updated on

ദുബായ്: കഴിഞ്ഞ വർഷത്തെ ആരോഗ്യ മത്സരക്ഷമതാ സൂചികകളിൽ 10 മേഖലകളിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി യുഎഇ. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം ഫെഡറൽ കോംപറ്റീറ്റിവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററുമായി സഹകരിച്ചാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.

സസ്റ്റയ്നബ്ൾ ഡെവലപ്മെന്‍റ് ഗോൾസ് റിപ്പോർട്ട്, പ്രോസ്പിരിറ്റി ഇൻഡക്സ് റിപ്പോർട്ട്, ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നേട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ആരോഗ്യ സൂചികകളിൽ യുഎഇ ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളിൽ ഇടം നേടിയിട്ടുമുണ്ട്.

ജനന സമയത്തെ ലിംഗാനുപാതം, അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ജനന രജിസ്ട്രേഷൻ, ക്ഷയരോഗ ബാധിതരുടെ കുറഞ്ഞ നിരക്ക്, മാതൃമരണ നിരക്കിലെ നിയന്ത്രണം എന്നിവയിൽ യുഎഇ ഒന്നാം സ്ഥാനത്താണുള്ളത്.

ഗർഭകാല പരിചരണം, പ്രതിരോധാരോഗ്യ സേവനങ്ങൾ, രാജ്യവ്യാപക ആരോഗ്യ ഇൻഷുറൻസ് കവറേജ്, കുറഞ്ഞ വായു മലിനീകരണം, അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് എന്നിവയിലും രാജ്യം ഒന്നാം സ്ഥാനത്തെത്തി.

പ്രതിരോധ കുത്തിവയ്പ്പ് നിരക്കിലും യുഎഇ മുന്നിലാണ്. ആധുനിക മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരങ്ങൾ, രോഗിസുരക്ഷാ മാനദണ്ഡങ്ങൾ, ആരോഗ്യ സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉപയോഗം എന്നിവയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്നും വിലയിരുത്തപ്പെടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com