

മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു മരണം റിപ്പോർട്ട് ചെയ്തു. വാഴക്കുളം കാവന തടത്തിൽ ജോയി ഐപ്പ്(58) ആണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളെജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു ജോയി. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കേരളത്തിൽ ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.