പൊന്നാംകണ്ണി ചീര കണ്ണിന് അത്യുത്തമം

കാഴ്ചശക്തി വർദ്ധിപ്പിക്കാൻ പൊന്നാംകണ്ണി ചീര നല്ലതാണ്
Golden-eyed spinach to improve eyesight

കാഴ്ചശക്തി വർദ്ധിപ്പിക്കാൻ പൊന്നാംകണ്ണി ചീര

Updated on

കൊച്ചി: നേത്രരോഗത്തിന് അത്യുത്തമമായ ചീരയാണ് പൊന്നാംകണ്ണി ചീര. മികച്ചൊരു ഔഷധസസ്യമാണ്. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കാനും, ശരീരത്തിന് തണുപ്പ് നൽകാനും, കരൾ ആരോഗ്യത്തിനും, ദഹനത്തിനും സഹായിക്കുന്നു. ഇത് പിത്തദോഷത്തെ ശമിപ്പിക്കാനും വിഷാംശങ്ങൾ നീക്കം ചെയ്യാനും ഉപയോഗിക്കുന്നു. ചർമരോഗങ്ങൾക്കും ഇത് നല്ലതാണ്.

ചർമത്തിലെ ചൊറിച്ചിൽ, മറ്റ് അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ ഇതി ന്‍റെ ഇലകൾ ഉപയോഗിക്കുന്നു. മലയാളികളെ അപേക്ഷിച്ച് തമിഴരാണ് ഈ ചീര കൂടുതലായും ഉപയോഗിക്കുന്നത്. പൊന്നാംകണ്ണി ചീരയിൽ സ്വർണം അടങ്ങിയിട്ടുണ്ട്. ഇത് നിറം തെളിയാനും ഓജസും പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാനും ഫലപ്രദമാണ്.

പൊന്നാംകണ്ണി ചീര കഴിച്ചാൽ ദോഷങ്ങളില്ലാതെ സ്വർണാംശം ശരീരത്തിന് ലഭിക്കും. കാഴ്ചക്കുറവിന് മാത്രമല്ല നിശാന്ധത മാലക്കണ്ണ് മുതലായവയും മാറ്റും. പൊന്നാംകണ്ണിച്ചീര ചേർത്ത് എണ്ണ കാച്ചി ശിരസിലും ശരീരത്തിലും തേച്ചാലും ശരീരം തണുക്കും. കഫം ശമിപ്പിക്കുന്നതു കൊണ്ട് ഇത് ആസ്മ ശമിക്കാനും നല്ലതാണ്. പൊന്നാംകണ്ണിയുടെ വേര് ചെറിയ കഷ്ണമെടുത്ത് ശുദ്ധജലത്തിൽ മുക്കി ഓരോ തുള്ളി വീതം കണ്ണിലിറ്റിക്കുന്നത് നേത്രരോഗങ്ങൾ ശമിക്കാനും, കാഴ്ച ശക്തി വർദ്ധിക്കാനും ഉത്തമമാണ്. ഈ ചീര തോരനായും, സൂപ്പായും ഉപയോഗിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com