

മുംബൈ: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് വീണ്ടും ഒരു മരണം കൂടി. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. മുംബൈ നായർ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ആയിരുന്ന വഡാല സ്വദേശിയായ 53 കാരനാണ് മരിച്ചത്. ബി.എൻ ദേശായി ആശുപത്രിയിലെ വാർഡ് ബോയി ആയിരുന്നു ഇയാൾ. മുംബൈയിൽ 64 വയസുള്ള ഒരു സ്ത്രീയ്ക്കും ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചിരുന്നു.
പൂനെയിൽ അഞ്ചു ഗില്ലൻ ബാരി കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ ഗില്ലൻ ബാരി സിൻഡ്രോം ബാധിതരുടെ എണ്ണം 197 ആയി.ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ താളം തെറ്റിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം വൈറസ് ശ്വാസകോശത്തെയും ദഹനനാളത്തെയും ബാധിക്കുന്നു.
പേശികൾക്ക് തളർച്ച, പനി, വയറിളക്കം, വയറു വേദന, ക്ഷീണം, മരവിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ പക്ഷാഘാതം വരെ സംഭവിക്കാം.