ഗില്ലൻ ബാരി കൊല്ലുന്ന പൂനെ

മഹാരാഷ്ട്രയിൽ 140 രോഗികളിൽ 98 പേർക്ക് ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചു.
Guillain-Barré syndrome
ഗില്ലൻ ബാരി സിൻഡ്രോം
Updated on

പൂനെ: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജി.ബി.എസ്) മൂലം മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ഇതുവരെ 140 കേസുകളിൽ ഗില്ലിൻബാരി സിൻഡ്രോം സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും പൂനെയിലും പരിസര പ്രദേശങ്ങളിലുമാണ്.

പകുതിയിലേറെയും രോഗികൾ 30 വയസിൽ താഴെ മാത്രം പ്രായമുള്ളവരാണ്.

പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ വ്യാഴാഴ്ച രോഗം ബാധിച്ച് 36കാരൻ മരിച്ചു. ധയാരി പ്രദേശത്തെ 60 വയസുകാരനാണ് മരിച്ച മറ്റൊരാൾ.

സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 140 രോഗികളിൽ 98 പേർക്ക് ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചു. 140 പേരിൽ 26 രോഗികൾ പൂനെ നഗരത്തിൽ നിന്നും, 78 പേർ പി.എം.സി ഏരിയയിൽ നിന്നും, 15 പേർ പിംപ്രി ചിഞ്ച്‌വാഡിൽ നിന്നും, 10 പേർ പൂനെ റൂറലിൽ നിന്നും, 11 പേർ മറ്റ് ജില്ലകളിൽ നിന്നുമുള്ളവരാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ജി.ബി.എസ് ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ.രോഗം കഠിനമായാൽ പക്ഷാഘാതം വരെ സംഭവിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com