headphone use hearing damage hearing loss
ഹെഡ് സെറ്റ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ, ശ്രദ്ധിച്ചോളൂ..! കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നു

ഹെഡ് സെറ്റ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ, ശ്രദ്ധിച്ചോളൂ..! കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നു

മുൻ കാലങ്ങളിൽ വാർധക്യ രോഗത്തിന്‍റെ ഗണത്തിൽ പെട്ട കേൾവിക്കുറവ് യുവാക്കൾക്കിടയിൽ വ്യാപകമായത് വളരെ ഗൗരവമുള്ള വിഷയമാണ്
Published on

ലോകത്ത് കേൾവി സംബന്ധമായ പ്രശ്നങ്ങൾ വർധിച്ചതായി ലോകാരാഗ്യ സംഘടനയുടെ കണക്കുകൾ. നൂറു കോടിയോളം കൗമാരക്കാരേയും യുവാക്കളെയും കേൾവി പ്രശ്നങ്ങൾ ബാധിച്ചതായാണ് റിപ്പോർട്ട്. ഇവയുടെ പ്രധാന കാരണങ്ങളിലൊന്ന് സുരക്ഷിതമല്ലാത്ത രീതിയിൽ ഹെഡ്ഫോണുകളും മറ്റും ഉപയോഗിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു.

മുൻ കാലങ്ങളിൽ വാർധക്യ രോഗത്തിന്‍റെ ഗണത്തിൽ പെട്ട കേൾവിക്കുറവ് യുവാക്കൾക്കിടയിൽ വ്യാപകമായത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നിരന്തരമായി ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് മോലം നോയ്സ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് എന്ന അവസ്ഥയ്ക്ക് നമ്മൾ വിധേയരാവുന്നു.

ഇയർഫോണുകൾ ഉച്ചത്തിൽ വെക്കുക, ദീർഘസമയം ശബ്ദം ഉയർത്തിവച്ച് കേൾക്കുക തുടങ്ങിയവയൊക്കെ കേൾവിയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇയർഫോൺ അനിയന്ത്രിതമായി ഉപയോഗിക്കുന്നത് ചെവിയിൽ വാക്സ് അടിഞ്ഞ് അണുബാധകൾക്കും ചെവിവേദനയ്ക്കും കാരണമാകാറുമുണ്ട്. കൗമാരക്കാരും യുവാക്കളുമടക്കമുള്ളവർ വളരെ ഉച്ചത്തിൽ പാട്ടുകളും മറ്റുമെല്ലാം കേൾക്കുന്നവരാണ്. 85 ഡെസിബല്ലിന് മുകളിൽ നിരന്തരമായി ശബ്ദം കേൾക്കുന്നത് കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കും.

logo
Metro Vaartha
www.metrovaartha.com