അയമോദകം ചില്ലറക്കാരനല്ല.. നിരവധി ഗുണങ്ങൾ | Video
തണുപ്പ് കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അയമോദക വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ അയമോദകം രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് ചുമ, ജലദോഷം തുടങ്ങിയവയെ അകറ്റാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
ഗ്യാസ് വന്ന് വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അയമോദകം നല്ലൊരു പരിഹാരമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിനും അയമോദ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
അയമോദകത്തിന് ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കുന്നതിനൊപ്പം ചര്‍മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റി ചര്‍മം യുവത്വമുള്ളതാക്കാന്‍ സഹായിക്കും.
സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാന്‍ അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്. തലേന്ന് രാത്രി അയമോദകം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം രാവിലെ ഇതെടുത്ത് തിളപ്പിക്കുക. അരിച്ചെടുത്ത് ഈ വെള്ളത്തിൽ തേനോ, നാരങ്ങാ നീരോ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.