ദരിദ്രർക്ക് ഹൃദയ പരിശോധന സൗജന്യമാക്കും

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന ട്രോപ്പ് ടി പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യ മന്ത്രി
ദരിദ്രർക്ക് ഹൃദയ പരിശോധന സൗജന്യമാക്കും

ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് ട്രോപ് ടി ടെസ്റ്റ് സൗജന്യമാക്കും.

Representative image

Updated on: 

തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന ട്രോപ്പ് ടി പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹൃദയാഘാതം വേഗം തിരിച്ചറിയുന്ന ട്രോപ്പ് ടി പരിശോധന ബിപിഎൽ വിഭാഗത്തിന് സൗജന്യമാക്കും. ഫലപ്രദവും കൃത്യതയുള്ളതുമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം.

സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവർക്കായി മെഡിക്കൽ ക്യാംപ് നടത്തുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കും. മരുന്നിന്‍റെ പേരിൽ കമ്മിഷൻ വാങ്ങാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമുള്ള കേരളത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യം. കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവും ശുദ്ധമായിരിക്കണം. നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമത്തിനും സമയം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com