സൗദിയിൽ ഹെപ്പറ്റൈറ്റിസ് രോഗികൾക്ക് വിവാഹ, തൊഴിൽ വിലക്ക്

വിവാഹ പൂർവ ആരോഗ്യ പരിശോധനയുടെ ഭാഗമായി ഇനി സൗദിയിൽ ഹെപ്പറ്റൈറ്റിസ് രോഗവും ഉൾപ്പെടും.
hepetits
hepetits
Updated on

ഹെപ്പറ്റൈറ്റിസ് പ്രതിരോധ മാർഗങ്ങളിൽ ഏറെ മുന്നിലാണ് സൗദി. സ്വദേശികളും വിദേശികളുമായി ഒന്നരക്കോടിയിലധികം ആൾക്കാർക്ക് ഹെപ്പറ്റൈറ്റിസ് പരിശോധന നടത്തിയതായും കണ്ടെത്തിയവരിൽ തൊണ്ണൂറ്റഞ്ചു ശതമാനവും പൂർണ സുഖം പ്രാപിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളികൾ ജോലിക്കായി ആദ്യമെത്തുമ്പോഴും അവധി കഴിഞ്ഞു തിരിച്ചെത്തുമ്പോഴും കർശന പരിശോധനകളാണ് ഇക്കാര്യത്തിൽ സൗദി ആരോഗ്യ മന്ത്രാലയം നടത്തുന്നത്.

ഹെപ്പറ്റൈറ്റിസ് ബാധിരായ രോഗികൾ തിരികെ ജോലിയിൽ പ്രവേശിക്കണമെങ്കിൽ രോഗനിവാരണം പൂർണമായതായി സർട്ടിഫിക്കറ്റ് വേണം.

വിവാഹ പൂർവ ആരോഗ്യ പരിശോധനയുടെ ഭാഗമായി ഇനി സൗദിയിൽ ഹെപ്പറ്റൈറ്റിസ് രോഗവും ഉൾപ്പെടും. ഇങ്ങനെ പരിശോധനയിൽ രോഗം കണ്ടെത്തിയാൽ വിവാഹം അടക്കമുള്ള നടപടികൾക്ക് വിലക്കുണ്ടാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com