ദശലക്ഷക്കണക്കിന് ആളുകൾ ബൊട്ടാണിക്കൽ സപ്ലിമെന്‍റുകൾ കഴിക്കുന്നുണ്ടെന്ന് പുതിയ പഠനം കണ്ടെത്തി. അത് കരളിന് സ്ഥിരമായ ക്ഷതമോ അല്ലെങ്കിൽ മരണത്തിന് കാരണമാകുമോ ചെയ്യും. മഞ്ഞൾ, അശ്വഗന്ധ, ചുവന്ന യീസ്റ്റ് അരി, അല്ലെങ്കിൽ ഗാർസീനിയ കംബോഗിയ തുടങ്ങിയ ഹെർബൽ ഉത്പന്നങ്ങൾക്ക് ആരോഗ്യപരമായ ചില ഗുണങ്ങളുണ്ട്, എന്നാൽ ചില സന്ദർഭങ്ങളിൽ അവ മഞ്ഞപ്പിത്തത്തിനും കരളിന് ക്ഷതം അല്ലെങ്കിൽ പരാജയത്തിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ ബൊട്ടാണിക്കൽ സപ്ലിമെന്‍റുകൾ എടുക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഡോക്ടറെ സമീപിച്ച് ഉചിതമായ രീതിയിൽ പ്രയോജനപ്പെടുത്തേണ്ടതാണ്.
ഗ്രീൻ ടീ എക്സ്ട്രാക്റ്റ്, മഞ്ഞൾ, അശ്വഗന്ധ , റെഡ് യീസ്റ്റ് റൈസ്, അല്ലെങ്കിൽ ഗാർസീനിയ കംബോജിയ തുടങ്ങിയ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സപ്ലിമെന്‍റുകൾ മൂലം കരളിന് ക്ഷതം ഗണ്യമായി വർധിക്കുന്നതായി ജെഎഎംഎ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കി. റിപ്പോർട്ട് അനുസരിച്ച്, യുഎസിൽ ഏകദേശം 5 ശതമാനം അമേരിക്കൻ മുതിർന്നവരും ഈ ഉത്പന്നങ്ങളിൽ ഒന്നോ അതിലധികമോ ഉപയോഗിക്കുന്നുണ്ട്.
ഹെർബൽ സപ്ലിമെന്‍റുകൾ അപകടകരമാകുന്നത് എങ്ങനെ
കർശനമായ നിയന്ത്രണങ്ങളില്ലാതെ വിപണിയിൽ സൗജന്യമായി ലഭ്യമാകുന്ന ഹെർബൽ സപ്ലിമെന്‍റുകൾ നിരവധിയാണ്. വിദഗ്ധർ പറയുന്നത് അവ ഹെപ്പറ്റോടോക്സിക് ആണെന്ന്. കാലക്രമേണ സ്ഥിരമായ കരൾ തകരാറുണ്ടാക്കുന്ന അവസ്ഥ. പലരും ഈ സപ്ലിമെന്‍റുകൾ അമിതമായി കഴിക്കുകയോ ഒരേ സമയം ഒന്നിലധികം കഴിക്കുകയോ ചെയ്യുന്നതിനാൽ ഗുരുതരമായ അനന്തരഫലങ്ങൾ ഉണ്ടാകുന്നുണ്ട്. 2004 നും 2005 നും ഇടയിലുള്ള ഡേറ്റ കാണിക്കുന്നത്, മയക്കുമരുന്ന് മൂലമുണ്ടാകുന്ന കരൾ ക്ഷത കേസുകളിൽ 7 ശതമാനവും ഹെർബൽ, ഡയറ്ററി സപ്ലിമെന്‍റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു - 2013 -2014 ആയപ്പോഴേക്കും ആ നിരക്ക് 20 ശതമാനമായി ഉയർന്നു.
ഹെർബൽ സപ്ലിമെന്‍റുകൾ കഴിക്കുമ്പോൾ കരളിനെ ആരോഗ്യകരമായി നിലനിർത്താനുള്ള വഴികൾ വിദഗ്ധരുടെ അഭിപ്രായത്തിൽ, അപകടസാധ്യതകൾ ഉള്ളതിനാൽ, നിങ്ങൾ ഒരു ഹെർബൽ ഉൽപ്പന്നം ഉപയോഗിക്കാൻ തീരുമാനിക്കുകയാണെങ്കിൽ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്.
ഡോക്ടറെ സമീപിക്കുക
ഏതെങ്കിലും തരത്തിലുള്ള ഹെർബൽ മരുന്ന് കഴിക്കുന്നതിന് മുമ്പ് നിങ്ങൾ എല്ലായ്പ്പോഴും അവരുമായി കൂടിയാലോചിക്കുക. നിങ്ങൾ ഉപയോഗിക്കുന്ന ഹെർബൽ സപ്ലിമെന്‍റുകളെ കുറിച്ചുളള ഗുണവും ദോഷവും നിങ്ങൾക്ക് അറിയുവാൻ സാധിക്കും. ചേരുവകൾ അവയുടെ ഫലപ്രാപ്തിക്കായി എപ്പോഴും ഓൺലൈനിൽ പരിശോധിക്കുക. നിങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്ന ഹെർബൽ ഉത്പ്പന്നം പുതിയതാണെങ്കിൽ, അത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാൻ ഇന്‍റർനെറ്റിൽ അതിനെക്കുറിച്ച് വായിച്ച് മനസിലാക്കുക . ചേരുവകൾ നിങ്ങളുടെ കരളിനെ തകരാറിലാക്കാൻ കഴിയുമോ എന്നറിയാൻ എല്ലായ്‌പ്പോഴും അവയുടെ പശ്ചാത്തലം നന്നായി പരിശോധിക്കുക.
ഹെർബൽ ഉത്പന്നങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക
എല്ലാ ഹെർബൽ ഉത്പന്നങ്ങളും ഒരേസമയം കഴിക്കരുതെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹെർബൽ സപ്ലിമെന്‍റുകളൊന്നും ആരോഗ്യകരമായ ഭക്ഷണത്തിനോ ജീവിതശൈലിക്കോ പകരമാവില്ല - നിങ്ങളുടെ ഹെൽത്ത് കെയർ ടീം ശുപാർശ ചെയ്ത ഒരു ചികിത്സാ പദ്ധതിക്ക് പകരമാവില്ല. നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്താൻ മാത്രമേ അവ സഹായിക്കൂ, അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും കൂടുതൽ വ്യായാമം ചെയ്യുകയും നിങ്ങളുടെ ഉറക്കം ക്രമീകരിക്കുകയും ചെയ്യുന്നതുപോലുള്ള മറ്റ് ജീവിതശൈലി മാറ്റങ്ങൾ വരുത്തുകയും ചെയ്യുക.