HI NI വീണ്ടും തല പൊക്കുന്നു; ജാഗ്രതയോടെ ജീവിക്കാം
എന്താണ് H1N1
ഇൻഫ്ലുവൻസ വൈറസിന്‍റെ ഒരു വകഭേദമാണ് H1N1. ആദ്യം പന്നികളിൽ കണ്ടെത്തിയതിനാൽ ഇതിനെ 'സ്വൈൻ ഫ്ലൂ (പന്നിപ്പനി)' എന്ന് വിളിച്ചു. പിന്നീട് മനുഷ്യരിലേക്ക് പടർന്നതോടെ വലിയ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവച്ചത്. രോഗബാധിതരുടെ തുമ്മൽ, ചുമ, സമ്പർക്കം എന്നിവയാണ് വൈറസ് പടരാനുളള പ്രധാന കാരണങ്ങൾ.
സാധാരണ ലക്ഷണങ്ങൾ
കടുത്ത പനി
ചുമ
തൊണ്ടവേദന
മൂക്കൊലിപ്പ്, തുമ്മൽ
തലവേദന
ശരീര വേദന / സന്ധി വേദന
ക്ഷീണം
വിയർപ്പ്
ചിലപ്പോൾ ഉണ്ടാവുന്ന അധിക ലക്ഷണങ്ങൾ
വയറിളക്കം
ഛർദി
ഭക്ഷണത്തിന് വിരസത
കണ്ണിനുണ്ടാവുന്ന ചുവപ്പ് അല്ലെങ്കിൽ വേദന
ഗുരുതര ലക്ഷണങ്ങൾ
ശ്വാസം മുട്ടൽ അല്ലെങ്കിൽ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്
അഞ്ച് ദിവസത്തിലധികമായി തുടർച്ചയായി ഉയർന്ന പനി
സാധാരണയേക്കാൾ അധികമായുള്ള തളർച്ചയും ഉറക്കവും
കുട്ടികളിൽ വേഗത്തിലുളള ശ്വാസം എടുക്കൽ, ചുണ്ടുകളും നഖങ്ങളും നീല നിറം, അധിക കരച്ചിൽ, പാല് കുടിക്കുന്നതിൽ വിരസത എന്നിവ
രോഗത്തിന്‍റെ ക്രമം
2 -3 ദിവസം: പനി, ചുമ, ശരീര വേദന തുടങ്ങിയ ആദ്യ ലക്ഷണങ്ങൾ
4-5 ദിവസം: മൂക്കൊലിപ്പ്, തൊണ്ട വേദന, ക്ഷീണം കൂടുതൽ
7-10 ദിവസം: പലർക്കും ലക്ഷണങ്ങൾ മാറിത്തുടങ്ങും
10 ദിവസത്തിന് ശേഷം: പ്രതിരോധ ശേഷി കുറഞ്ഞവർക്ക് ലക്ഷണങ്ങൾ ഗുരുതരമാകാനും, ശ്വാസകോശത്തിന് ബാധിക്കാനും സാധ്യത.
അപകട സാധ്യത കൂടുതലുളളവർ
H1N1 രോഗം എല്ലാവർക്കും ബാധിക്കുമെങ്കിലും ചിലർക്ക് അതിന്‍റെ ദോഷ ഫലങ്ങൾ കൂടുതലാണ്.
ചെറുപ്പക്കാർ
വയോധികർ
ഗർഭിണികൾ
പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ സ്ഥിര രോഗമുളളവർ
പ്രതിരോധ ശേഷി കുറഞ്ഞവർ
പ്രതിരോധ മാർഗം
ഓരോ വർഷവും ഇൻഫ്ലുവൻസ വാക്സിൻ എടുക്കുക
കൈകൾ സോപ്പ് അഥവാ സാനിറ്റൈസർ ഉപയോഗിച്ച് നിരന്തരം കഴുകുക
തിരക്കേറിയ ഇടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക
ചുമയോ തുമ്മലോ വന്നാൽ വായയും മൂക്കും മൂടുക
പോഷകാഹാരം കഴിച്ച് പ്രതിരോധശേഷി വർധിപ്പിക്കുക
രോഗബാധിതർ വിശ്രമം പാലിക്കുക
ചികിത്സ
H1N1ന് പ്രത്യേകമായി ഉപയോഗിക്കുന്ന ആന്‍റിവൈറൽ മരുന്നാണ് ഓസെൽടാമിവിർ (Tamiflu). രോഗലക്ഷണങ്ങൾ തുടങ്ങുന്ന ആദ്യ 48 മണിക്കൂറിനുള്ളിൽ തന്നെ ചികിത്സ ആരംഭിക്കുന്നത് രോഗത്തിന്‍റെ വളർച്ച തടയുകയും രോഗത്തിന്‍റെ ദൈർഘ്യം കുറയ്ക്കുകയും ചെയ്യും.
ചെയ്യരുത്
സ്വയം ആന്‍റിബയോട്ടിക് മരുന്നുകൾ കഴിക്കരുത്. ഇത് വൈറസിന് ബാധകമല്ല.
ഡോക്റ്ററുടെ നിർദേശമില്ലാതെ Tamiflu പോലെയുളള മരുന്നുകൾ കഴിക്കരുത്.
രോഗം ചെറുതാണ് എന്ന് കരുതി അവഗണിക്കരുത്.