ഉന്മേഷം പകരാൻ മസാല ചായ ; അറിയാം തയ്യാറാക്കേണ്ട വിധം

കൊതിയൂറും മസാല ചായ
ഉന്മേഷം പകരാൻ മസാല ചായ

മസാല ചായ

Updated on

കൊച്ചി: സായാഹ്നങ്ങളില്‍ ബോറടി മാറ്റാന്‍ ഒരു ചായ കുടിച്ചലോ എന്ന് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുക. ആവി പറക്കുന്ന നല്ല കട്ടന്‍ചായയാണ്. എന്നാല്‍ ഇതൊന്ന് മാറ്റി പിടിക്കാം. അസല്‍ മസാല ചായ കുടിക്കാം. ഹൈക്കോടതി ജംഗ്ഷന്‍, ഇന്‍ഫോ പാര്‍ക്ക് പരിസരത്ത് കിട്ടുന്ന ഒന്നാന്തരം ചായ പോലെത്തെ കിടിലന്‍ മസാല ചായ. ഇടയ്ക്ക് വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ പരീക്ഷിക്കാവുന്ന ചായ കൂട്ട്.

പാല്‍ ചേര്‍ക്കാത്ത തനി കട്ടന്‍ചായ. ഗ്രാമ്പൂ, ഏലയ്ക്കാ, ഇ‍ഞ്ചി, കറുവ പട്ട, എന്നി ചേര്‍ത്ത് തനി രീതിയില്‍ തയ്യാറാക്കുന്നതാണിത്.

തയ്യാറാക്കേണ്ട വിധം

ഏലയ്ക്ക, ഗ്രാമ്പൂ, കറുവ പട്ട എന്നിവ ചേര്‍ത്ത് ആദ്യം വെള്ളം തിളപ്പിക്കുക. നന്നായി തിളപ്പിച്ച വെള്ളത്തിലേക്ക് തേയിലയോടെപ്പം ഇഞ്ചി നീര് കൂടി ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. കടുപ്പം സ്വന്തം ഇഷ്ടം നോക്കി വേണം തയ്യാറാക്കാന്‍. നന്നായി തിളച്ച് കഴിയുമ്പോള്‍ നല്ല സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധം പരക്കും. ആവശ്യത്തിന് പഞ്ചസാര ചേർത്ത് ചൂടോടെ മണ്‍കപ്പിലേക്ക് പകര്‍ന്ന് ഇതിലേയ്ക്ക് ആവശ്യമെങ്കില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കാം. ചൂടോടെ മസാല ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്യുഉത്തമമാണ്.

ചേരുവകള്‍

കറുവ പട്ട

ഗ്രാമ്പൂ

ഏലയ്ക്ക

ഇ‍ഞ്ചി

ചെറിയ നാരങ്ങ

തേയില

പഞ്ചസാര

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com