കാറിൽ സൂക്ഷിക്കുന്ന വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ പണികിട്ടും | Video

ചൂടു കാലത്ത് കാറിൽ ഏറെ നേരം പ്ലാസ്റ്റിക് ബോട്ടിലില്‍ ഇരിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ദീര്‍ഘനേരം ചൂടില്‍ ഇരിക്കുന്ന പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നതിലൂടെ ദോഷകരമായ രാസവസ്തുക്കള്‍ ശരീരത്തിലെത്താന്‍ ഇടയാക്കുമെന്നാണ് സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്‍റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ചൂടുവെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, അവ ഒരു ലിറ്ററില്‍ ട്രില്യണ്‍ കണക്കിന് എന്ന നിരക്കില്‍ നാനോകണങ്ങള്‍ വെള്ളത്തിലേക്ക് പുറത്തുവിടുന്നു എന്നാണ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍റ് ടെക്‌നോളജി നടത്തിയ മറ്റൊരു പഠനത്തില്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി ഇങ്ങനെയുള്ള വെള്ളം കുടിക്കുന്നത്, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കും.

ബാക്ടീരിയ വളര്‍ച്ചയാണ് മറ്റൊരു പ്രശ്‌നം. കുപ്പി കൃത്യമായി വൃത്തിയാക്കാതെയോ ഒരു ദിവസം കുടിച്ച വെള്ളം ഏറെ നാള്‍ സൂക്ഷിക്കുമ്പോഴോ ഇത് ബാക്ടീരിയ വളര്‍ച്ചയ്ക്ക് ഇടയാക്കും. ഇങ്ങനെ ബാക്ടീരിയയുടെ സാന്നിധ്യമുള്ള വെള്ളം കുടിക്കുന്നത് വയറ്റിലെ അസ്വസ്ഥതകള്‍ക്കും ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.അപ്പോ ഇനി കാറിലെ പഴകിയ വെള്ളം ഒഴിവാക്കാം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com