ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരം! മുന്നറിയിപ്പ് നൽകാനൊരുങ്ങി കേന്ദ്രം

ഇന്ത്യൻ ചെറുകടികളിൽ ഒളിച്ചിരിക്കുന്ന ‌പഞ്ചസാരയുടെയും കൊഴുപ്പിന്‍റെയും അളവ് വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ നാഗ്പുർ എയിംസ് അടക്കമുള്ളവർക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു

ന്യൂഡൽഹി: ജിലേബിയും സമൂസയും കഴിക്കുന്നവർക്ക് ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് കൂടി നൽകാൻ ഒരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സിഗരറ്റിനെപ്പോലെ തന്നെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന രണ്ട് പ്രധാന വിഭവങ്ങളാണ് സമൂസയും ജിലേബിയും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതു പ്രകാരം ഇന്ത്യൻ ചെറുകടികളിൽ ഒളിച്ചിരിക്കുന്ന ‌പഞ്ചസാരയുടെയും കൊഴുപ്പിന്‍റെയും അളവ് വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ നാഗ്പുർ എയിംസ് അടക്കമുള്ള ആരോഗ്യ കേന്ദ്രങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു. ഉയർന്ന തോതിലുള്ള മധുരവും കൊഴുപ്പും എണ്ണമയവുമാണ് രണ്ട് വിഭവങ്ങളുടെയും പ്രശ്നം. ഭക്ഷണശാലകളിലും പൊതുഇടങ്ങളിലും മാധ്യമങ്ങളിലും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകണമെന്നും ശുപാർശയിലുണ്ട്.

ഇന്ത്യയിൽ ജീവിതശൈലീ രോഗങ്ങൾ അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ വിഭവങ്ങളാണ് പ്രമേഹം, രക്തസമ്മർദം എന്നിവ അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾക്കു പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു.

2050 നുള്ളിൽ 449 മില്യൺ വരുന്ന ഇന്ത്യക്കാർ പൊണ്ണത്തടിയന്മാരാകുമെന്നാണ് റിപ്പോർട്ടുകൾ. അതു യാഥാർഥ്യമായാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പൊണ്ണത്തടിയുള്ളവരുടെ പട്ടികയിൽ ഇന്ത്യ രണ്ടാമത്തെ വലിയ രാജ്യമായി മാറും.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com