കെഎസ്ആർടിസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കും

കെഎസ്ആർടിസിക്ക് എസി സൂപ്പർ ഫാസ്റ്റ് സർവീസ് അടുത്ത ആഴ്ച ആരംഭിക്കും
KSRTC to start medical care units കെഎസ്ആർടിസിക്ക് എസി സൂപ്പർ ഫാസ്റ്റ് സർവീസ് അടുത്ത ആഴ്ച ആരംഭിക്കും
കെഎസ്ആർടിസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുംRepresentative image - Freepik.com
Updated on

തിരുവനന്തപുരം: പൊതുജനങ്ങൾക്കും യാത്രക്കാർക്കും ജീവനക്കാർക്കും സഹായകരമായ രീതിയിൽ ജെറിയാട്രിക്‌സ് ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തമായ രീതിയിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ കെഎസ്ആർടിസി ആരംഭിക്കും. ഈ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും.

സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ, കേരളയുമായി സഹകരിച്ച്, 14 കെഎസ്ആർടിസി ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർകോട്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ എന്നീ യൂണിറ്റുകളിലാണ് എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുന്നത്.

അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് എസി സൂപ്പർ ഫാസ്റ്റ് സർവീസുകൾ നിരത്തിലിറക്കാനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com