Roasted-Makhana
Roasted-Makhana

മിടുക്കരാകാൻ 'മഖാന'

വറുത്ത താമര വിത്താണിത്
Published on

മലയാളികൾക്ക് അത്ര പരിചയമല്ലാത്ത ഒരു പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണമാണ് വറുത്ത താമര വിത്ത്. വടക്കേ ഇന്ത്യക്കാരാണ് ഇതിന്‍റെ മുഖ്യ ഉപഭോക്താക്കൾ. ഫോക്സ് നട്ട്സ്, യൂറിയൽ ഫെറോക്സ്, താമര വിത്ത്, ഗോർഗോൺ നട്ട്സ്, ഫൂൽ മഖാന എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് (2) എന്നിവയാൽ സമ്പന്നം.എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഗുണം ചെയ്യും.രക്തചംക്രമണം വർദ്ധിപ്പിക്കുന്ന ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായകം.

ശരീരപേശികളെ ശക്തമാക്കുന്ന ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉത്തമം.ഹൃദയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും മഖാന കഴിക്കുന്നത് ഫലപ്രദം.

കാൽസ്യത്താൽ സമ്പന്നമായ ഈ ഭക്ഷണം എല്ലുകളെ ശക്തിപ്പെടുത്തും.ആർത്രൈറ്റിസ് രോഗികൾക്ക് അത്യുത്തമം.കഠിനമായ വ്യായാമത്തിന് ശേഷവും മഖാന ഏറെ ഫലപ്രദം.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മഖാന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നിങ്ങൾക്ക് വിശക്കുമ്പോൾ മഖാനകൾ കഴിക്കാം. ഇത് ആരോഗ്യത്തിന് ഗുണകരവും മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരഭാരം കുറയുകയും ക്ഷീണം മാറുകയും ചെയ്യും.

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് മഖാനയില്‍ ആൻറി ഏജിംഗ് പ്രോപ്പർട്ടികൾ ഉണ്ടെന്നാണ്. ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ഏറെ സഹായകമാണ്. മഖാന കഴിയ്ക്കുന്നതിലൂടെ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം. ആൻറി ഓക്സിഡൻറുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് മഖാന, ഇത് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

logo
Metro Vaartha
www.metrovaartha.com