ഇന്ത്യയിൽ പുരുഷ വന്ധ്യത വർധിക്കുന്നു

ഒരു ദശാബ്ദത്തിലധികമായി ഇന്ത്യയില്‍ പുരുഷ വന്ധ്യത ഉയരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ശ്രദ്ധയും അതിന്‍റെ പ്രയാസങ്ങളുമെല്ലാം സ്ത്രീകളിൽ ഒതുങ്ങി നില്‍ക്കുന്നു.
Male infertility on the rise in India
ഇന്ത്യയിൽ പുരുഷ വന്ധ്യത വർധിക്കുന്നുFreepik
Updated on

തിരുവനന്തപുരം: രാജ്യത്ത് പുരുഷ വന്ധ്യത വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകള്‍. ഇന്ത്യയില്‍ ഏതാണ്ട് 15 മുതല്‍ 20 ശതമാനം വരെയാണ് വന്ധ്യതാ നിരക്ക്. ഇതില്‍ തന്നെ 40 ശതമാനത്തിനടുത്ത് പുരുഷ വന്ധ്യതയാണ്. ആഗോള തലത്തില്‍, ഓരോ വര്‍ഷവും പ്രശ്നം നേരിടുന്ന 6-8 കോടി ദമ്പതിമാരില്‍ 1.5-2 കോടി ദമ്പതിമാര്‍ ഇന്ത്യയിലാണ്. വികസ്വര രാജ്യങ്ങളിലെ നാലിലൊന്ന് ദമ്പതിമാര്‍ വന്ധ്യതാ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. 10 മുതല്‍ 14 ശതമാനം വരെ ഇന്ത്യന്‍ ദമ്പതിമാര്‍ വന്ധ്യരാണ് എന്നാണ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ (ഐ എസ് എ ആര്‍) പറയുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ അധികമായി ഇന്ത്യയില്‍ പുരുഷ വന്ധ്യത ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ശ്രദ്ധയും അതിന്‍റെ പ്രയാസങ്ങളും എല്ലാം തന്നെ എന്നും സ്ത്രീകളിലാണ് ഒതുങ്ങി നില്‍ക്കുന്നത്.

നിര്‍ജീവമായ ജീവിതശൈലികളും സമ്മര്‍ദവും മൂലം നഗരങ്ങളിലെ പുരുഷന്മാരില്‍ വന്ധ്യത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കായിക പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തെ ബാധിക്കുന്നു. ഇതിന്‍റെ കുറഞ്ഞ ഉല്‍പ്പാദനം ബീജത്തിന്‍റെ നിലവാരത്തെ കുറയ്ക്കുന്നു.

തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം ഉല്‍കണ്ഠക്ക് കാരണമാവുകയും അത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായി ചേരുമ്പോള്‍ വിഷാദം ഉണ്ടാവുകയും ശാരീരികമായ കരുത്ത് കുറയുകയും ചെയ്യും.

ആധുനിക ജീവിതശൈലി മൂലം ജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ് വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കലും. ദിവസം മുഴുവന്‍ കസേരയിലിരുന്ന് തൊഴിലെടുക്കുവാന്‍ നിര്‍ബന്ധിതരാക്കുന്ന ജീവിതശൈലിയാണ് ഇന്നുള്ളത്. ജീവിതശൈലിയിലേക്ക് സന്തുലിതമായ ശാരീരികക്ഷമതാ ദിനചര്യ കൂട്ടിച്ചേര്‍ക്കുന്നത് ശാരീരികമായ ക്ഷേമം മെച്ചപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, അതോടൊപ്പം തന്നെ മാതാപിതാക്കളാകുവാനുള്ള യാത്രയില്‍ പിന്തുണ നല്‍കുകയും ചെയ്യുമെന്ന് തിരുവനന്തപുരം നെസ്റ്റ് ഫെര്‍റ്റിലിറ്റി വന്ധ്യതാ വിദഗ്ധനായ ഡോ. രവിശങ്കര്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com