അൽസ്ഹൈമേഴ്സിനു കാരണം മൗത്ത് ബാക്റ്റീരിയയും...

അൽഹൈമേഴ്സി നു മൗത്ത് ബാക്റ്റീരിയകൾ കാരണമാകും എന്ന പഠനമാണ് ഇപ്പോൾ പുറത്തു വരുന്നത്
Mouth bacteria also cause Alzheimer's.
അൽസ്ഹൈമേഴ്സിനു കാരണമാകുന്ന മൗത്ത് ബാക്റ്റീരിയകൾ
Updated on

ലോകമെമ്പാടും അൽസ്ഹൈമേഴ്സ് രോഗം വർധിക്കുകയാണ്. ഒപ്പം അതിനെക്കുറിച്ചുള്ള പഠനങ്ങളും വർധിക്കുന്നു. അൽസ്ഹൈമേഴ്സിനു മൗത്ത് ബാക്റ്റീരിയകൾ കാരണമാകും എന്ന പഠനമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുകെയിലെ എക്‌സെറ്റർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ഈ പഠനവുമായി രംഗത്തെത്തിയത്.വായിലും നാവിലുമുള്ള ബാക്റ്റീരിയകൾക്ക് തലച്ചോറിന്‍റെ മോശം പ്രവർത്തനത്തി ന്‍റെയും അടിസ്ഥാന ന്യൂറോ ഡീ ജെനറേറ്റീവ് രോഗത്തിന്‍റെയും അപകട സാധ്യത സൂചിപ്പിക്കാൻ കഴിയുമെന്നാണ് ഈ പഠനം പറയുന്നത്.

ഈ മൗത്ത് ബാക്റ്റീരിയകളിൽ ചിലത് മികച്ച ഓർമശക്തി നൽകുന്നതിനും ശ്രദ്ധ വർധിപ്പിക്കുന്നതിനും പര്യാപ്തമാണ്. എന്നാൽ മറ്റു ചില മൗത്ത് ബാക്റ്റീരിയകളാകട്ടെ അൽഹൈമേഴ്സ് രോഗ സാധ്യത വർധിപ്പിക്കുകയും അൽഹൈമേഴ്സ് രോഗത്തിനു വെള്ളവും വളവുമായി മാറി അതിനെ വളർത്തുകയും ചെയ്യും.ഈ ഹാനികരമായ ബാക്റ്റീരിയകൾ നേരിട്ട് രക്തപ്രവാഹത്തിൽ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കാനും സാധ്യത ഏറെയാണെന്നും ഗവേഷകർ കണ്ടെത്തി.

ഇതു കൂടാതെ നല്ല ബാക്റ്റീരിയകളും ചീത്ത ബാക്റ്റീരിയകളും തമ്മിലുള്ള അസന്തുലിതാവസ്ഥയ്ക്കും കാരണമാകുമെന്നും അവർ വ്യക്തമാക്കുന്നു.

ഈ ചീത്ത ബാക്റ്റീരിയകളുടെ പ്രവർത്തനം മൂലം പച്ചക്കറി സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ നിന്നു നമുക്കു ലഭിക്കുന്ന നൈട്രേറ്റ് നൈട്രിക് ഓക്സൈഡായി മാറുന്നതിനു തടസം നിൽക്കും. അങ്ങനെ മസ്തിഷ്ക ആശയവിനിമയത്തിനും മെമ്മറി രൂപീകരണത്തിനും നിർണായകമായ നൈട്രിക് ഓക്സൈഡ് ആവശ്യത്തിനു ലഭിക്കാതാകും. ഇത് തലച്ചോറിന്‍റെ ആരോഗ്യത്തെ ഹനിക്കും-പഠനം പറയുന്നു.

അമ്പതു വയസിനു മുകളിൽ പ്രായമുള്ള 110 പങ്കാളികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് മൗത്ത് റിൻസ് സാമ്പിളുകൾ വിശകലനം ചെയ്യുകയും അവയിലെ ബാക്റ്റീരിയകളുടെ ജനസംഖ്യയെക്കുറിച്ച് പഠനം നടത്തുകയും ചെയ്തു. നെയ്‌സേറിയ, ഹീമോഫിലസ് എന്നീ ബാക്റ്റീരിയ ഗ്രൂപ്പുകൾ കൂടുതലുള്ള ആളുകൾക്ക് മികച്ച മെമ്മറിയും ശ്രദ്ധയും സങ്കീർണ്ണമായ ജോലികൾ ചെയ്യാനുള്ള കഴിവും ഉള്ളതായി പഠനത്തിൽ തെളിഞ്ഞു.ഇവരുടെയൊക്കെ വായിൽ നൈട്രൈറ്റിന്‍റെ അളവ് കൂടുതലായിരുന്നു.

എന്നാൽ ഓർമശക്തി കുറവു കാണിച്ച വ്യക്തികളിൽ പോർഫിറോമോണസ് എന്ന ബാക്റ്റീരിയയുടെ അളവ് കൂടുതലായി കണ്ടു.ഇവരിൽ നൈട്രൈറ്റിന്‍റെ അളവും വളരെ കുറവായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com