വായ്‌പ്പുണ്ണ്: കാരണം, ലക്ഷണങ്ങൾ, പരിഹാരം

വായ്പ്പുണ്ണിനെ ശ്രദ്ധിക്കാം.
Mouth ulcers: causes, symptoms, and solutions

വായ്‌പ്പുണ്ണ്: കാരണം, ലക്ഷണങ്ങൾ, പരിഹാരം

Updated on

വായ്ക്കകത്ത് ഉണ്ടാകുന്ന വേദനാജനകമായ മുറിവുകളാണ് വായ്പ്പുണ്ണ്. ചുണ്ടുകൾ, കവിളുകൾ, നാവ്, മോണകൾ, തൊണ്ട എന്നിവിടങ്ങളിൽ കാണാറുണ്ട്.

കാരണങ്ങൾ

പോഷകാഹര കുറവ്

‌വിറ്റാമിൻ ബി12, ഫോളിക് ആസിഡ്, ഇരുമ്പ്, സിങ്ക് എന്നിവയുടെ കുറവ്.

മാനസിക സമ്മർദം

മാനസിക സമ്മർദം വായ്പ്പുണ്ണിന് സാധരണ കാരണമാണ്.

മുറിവോ ചൊറിച്ചിലോ

പല്ലുകൊണ്ട് വായ്ക്ക് അകത്ത് പറ്റുന്ന മുറിവുകൾ.

കഠിനമായ ടൂത്ത് ബ്രഷ് ഉപയോഗവും മുറിവുണ്ടാക്കും.

ഹോർമോൺ മാറ്റങ്ങൾ

സ്ത്രീകളിൽ ആർത്തവ കാലങ്ങളിൽ ചിലപ്പോൾ പുണ്ണ് വരാം.

വൈറസ് അല്ലെങ്കിൽ ബാക്റ്റീരിയ അണുബാധകൾ

ഹെർപ്പസ് സിംപ്ലക്സ് വൈറസ് (HSV) പുണ്ണിന് കാരണമാകാം.

അസമയത്തെ ഭക്ഷണം/ ഉറക്കക്കുറവ്

ശരീര പ്രതിരോധശേഷി കുറയുമ്പോൾ വായ്പ്പുണ്ണ് വരുവാൻ സാധ്യതയുണ്ട്.

മരുന്നുകളുടെ പാർശ്വഫലം

ചില ആന്‍റിബയോട്ടിക്കുകൾ, പെയിൻകില്ലറുകൾ, ഹോർമോൺ മരുന്നുകൾ എന്നിവയും വായ്പ്പുണ്ണിനിടയാക്കാം.

ലക്ഷണങ്ങൾ

വേദനയുളള മുറിവ് അല്ലെങ്കിൽ പാട്

വെളുപ്പോ മഞ്ഞയോ നിറമുളള പാടുകൾ

ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും വേദന

വായിൽ ദുർഗന്ധം

പനി അല്ലെങ്കിൽ ക്ഷീണം

ശമന മാർഗങ്ങൾ

ഉപ്പുവെളളത്തിൽ വായ് കഴുകുക ( ഒരു ദിവസം 2 - 3 പ്രാവശ്യം)

കഠിനമായ, ഉപ്പുളള ഭക്ഷണങ്ങൾ ഒഴിവാക്കുക

വിറ്റാമിൻ ബി കോംപ്ലക്സ് ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക

വെളളം ധാരാളം കുടിക്കുക

വായ്പ്പുണ്ണിന്‍റെ തരങ്ങൾ

സാധാരണ ആഫ്തസ് അൾസർ (Aphthous ulcer)

ഏറ്റവും സാധാരണമായ വായ്പ്പുണ്ണ് 7 -10 ദിവസത്തിനുളളിൽ സുഖപ്പെടും.

ഹെർപെറ്റിക് അൾസർ (Herpetic ulcer)

വൈറസ് മൂലമുളളത്, സാധാരണയായി പനിയോടൊപ്പം വരാം.

വലിയ അൾസർ

വലുതായിരിക്കും, കൂടുതൽ ദിവസങ്ങൾ തുടരും, മുറിവായി മാറാം.

പൊതുവെ അപകടകരമല്ല

വായ്പ്പുണ്ണ് സാധാരണയായി രണ്ട് ആഴ്ചയ്ക്കുളളിൽ സ്വയം സുഖപ്പെടും. എന്നാൽ, മൂന്നു ആഴ്ചയ്ക്കു മുകളിൽ തുടർന്നാൽ ഡോക്റ്ററുടെ പരിശോധന ആവശ്യമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com