കഴുത്ത് വേദന അലട്ടുന്നുണ്ടോ‍? എന്നാൽ പരിഹാരമുണ്ട്

ലാപ്ടോപും മൊബൈൽ ഫോണും കിടന്നുകൊണ്ട് ഉപയോഗിക്കുന്നവരിലാണ് കഴുത്ത് വേദന കൂടുതലായി കണ്ടു വരുന്നത്
neck pain relief tips

കഴുത്ത് വേദന അലട്ടുന്നുണ്ടോ‍? എന്നാൽ പരിഹാരമുണ്ട്

representative image-google gemini

Updated on

ഇന്ന് പ്രായഭേദമന‍്യേ എല്ലാവരും നേരിടുന്ന വലിയ ഒരു ആരോഗ‍്യ പ്രശ്നമാണ് കഴുത്ത് വേദന. നിരന്തരമായി ഇരുന്ന് ജോലി ചെയ്യുന്നവർ, ലാപ്ടോപും മൊബൈൽ ഫോണും കിടന്നുകൊണ്ട് ഉപയോഗിക്കുന്നവരിലാണ് കഴുത്ത് വേദന കൂടുതലായി കണ്ടു വരുന്നത്.

അനങ്ങാതെ ഒരു സ്ഥലത്ത് ഇരുന്ന് തന്നെ ജോലി ചെയ്യുന്നത് ഏതാനും സിഗരറ്റുകൾ വലിക്കുന്നതിന് തുല‍്യമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരേ രീതിയിൽ കൂടുതൽ നേരം ഇരിക്കുന്നതാണ് കഴുത്ത് വേദനയുടെ പ്രധാന കാരണം. ജീവിത ശൈലിയിലെ മാറ്റങ്ങളും കഴുത്ത് വേദനയ്ക്ക് ഇടയായേക്കാം.

എങ്ങനെ പരിഹരിക്കാം?

ഒരേ രീതിയിൽ അധിക നേരം ഇരിക്കാതിരിക്കാൻ ശ്രദ്ധിക്കുക, പ്രയാസം നേരിടുമ്പോൾ തന്നെ അൽപ്പ നേരം നടക്കുക, ഫോണുകൾ ഉപയോഗിക്കുമ്പോൾ മടിയിൽ വച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക, കഴുത്ത് വേദന വഷളാകുന്നതിനു മുൻപേ ഉടനെ ഡോക്റ്ററെ സമീപിക്കുക, ഹീറ്റ് ആപ്ലിക്കേഷൻ, ഡീപ് ടിഷ‍്യു മസാജ്, മസിൽ റിലാക്സന്‍റുകൾ പരീക്ഷിക്കാം

logo
Metro Vaartha
www.metrovaartha.com