

വിഷാംശം: ബേബി ഫോർമുല തിരിച്ചുവിളിച്ച് നെസ്‌ലെ
file image
കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പന്നങ്ങളിൽ ചിലത് തിരിച്ചു വിളിച്ച് നെസ്ലെ. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുന്ന വിഷാംശം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. NAN, SMA, BEBA എന്നീ ഉദ്പന്നങ്ങളാണ് തിരിച്ചു വിളിച്ചത്. ജനുവരി 6 ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
ലോകമെമ്പാടും വിറ്റഴിക്കപ്പെട്ട ഈ ബാച്ചുകളിൽ സെറൂലൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് കഴിക്കുന്നത് ഓക്കാനം, ഛർദി, നിർജലീകരണം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ചില കുട്ടികളിൽ ഇത് ഗുരുതരമാവാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
യൂറോപ്പിലെ 31 രാജ്യങ്ങളും ലാറ്റിൻ അമെരിക്കയിലെ 3 രാജ്യങ്ങളും ഏഷ്യയിലെ ഹോങ്കോങ്ങിൽ നിന്നുണാണ് ഉത്പന്നം തിരിച്ചു വിളിച്ചത്. ഇന്ത്യ നിലവിൽ ഈ പട്ടികയിലില്ല. എന്നാൽ, ഈ പട്ടിക പൂർണമല്ലെന്നും അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് പട്ടിക പുതുക്കാൻ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി.