നാവിൽ കൊതിയൂറും ഞവണിക്ക ഫ്രൈ

ഗൃഹാതുരത്വം പേറുന്ന ഒരു ഓർമയാണ് ഞവണിക്ക അഥവാ നത്തക്ക
fresh water snail fry
ഞവണിക്ക ഫ്രൈ
Updated on

പഴയ കാലത്തിന്‍റെ ഗൃഹാതുരത്വം പേറുന്ന ഒരു ഓർമയാണ് ഞവണിക്ക അഥവാ നത്തക്ക. ശുദ്ധജലത്തിൽ മഴക്കാലത്ത് മുട്ടയിട്ടു പെരുകുന്ന കക്കയാണ് ഇത്.കൂടുതലായും പാട ശേഖരങ്ങളിലും തോടുകളിലും മറ്റുമാണ് ഇവ കണ്ടു വരുന്നത്.ഞവണിക്കയ്ക്ക് അർശസ്, ഓട്ടിസം തുടങ്ങിയ രോഗങ്ങൾ ഭേദമാക്കാനാകും എന്ന് ആയുർവേദ വിധി.

മരുന്നുകളൊന്നുമില്ലാത്ത ഓട്ടിസത്തിന് ഞവണിക്കയിൽ നിന്നെടുക്കുന്ന തൈലം കൈ കണ്ട ഔഷധമാണ് .സിദ്ധ വൈദ്യത്തിലും ആയുർവേദത്തിലും ഈ അപൂർവ ഔഷധത്തെ കുറിച്ച് പറയുന്നു.

ഇന്നു നമുക്ക് ഇത്ര വിശിഷ്ടമായ ഞവണിക്ക എങ്ങനെയാണ് ഫ്രൈ ചെയ്യുന്നത് എന്നു നോക്കാം. പാടങ്ങളിൽ നിന്നോ തോടുകളിൽ നിന്നോ ശേഖരിച്ച ഞവണിക്കയെ വെള്ളത്തിലിട്ട് വേവിച്ച് എടുക്കുക.

തണുത്തു കഴിയുമ്പോൾ അത് ഓരോന്നും എടുത്ത് ഒരു കത്തി കൊണ്ട് അതിനുള്ളിലെ മാംസം കിള്ളിയെടുക്കുക.അതിനുള്ളിലെ അഴുക്ക് നീക്കം ചെയ്ത് വൃത്തിയാക്കി എടുക്കുക.ഇത്തിരി വഴുക്കലുള്ള ഈ മാംസം നന്നായി രണ്ടു പ്രാവശ്യം കഴുകി എടുക്കുക. അര സ്പൂൺ വീതംഉപ്പുംകുരുമുളകു പൊടിയും മഞ്ഞൾപൊടിയും ചേർത്ത് തിരുമ്മി മാറ്റി വയ്ക്കുക.

ഇനി പാകം ചെയ്യുന്ന വിധം

മേൽ പറഞ്ഞ വിധംനന്നാക്കി വച്ചിരിക്കുന്ന ഞവണിക്ക -200 ഗ്രാം

  • ഇഞ്ചി-ഒരു ചെറിയ കഷണം

  • വെളുത്തുള്ളി-ഒരു ചെറിയ കുടം

  • സവാള-4

  • തക്കാളി-1

  • പച്ചമുളക്-2

  • തേങ്ങക്കൊത്ത് -ഒരു പിടി

  • കശ്മീരി മുളകു പൊടി-2 ടേബിൾ സ്പൂൺ

  • മല്ലിപ്പൊടി-2 ടേബിൾ സ്പൂൺ

  • മഞ്ഞൾപ്പൊടി-അര ടീസ്പൂൺ

  • വെളിച്ചെണ്ണ-മൂന്നു ടേബിൾസ്പൂൺ

  • കടുക്-അര ടീസ്പൂൺ

  • ഗരം മസാല-അര ടീസ്പൂൺ

പാകം ചെയ്യുന്ന വിധം:

ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് കടുകിട്ട് പൊട്ടി വരുമ്പോൾ 1,2,3 ചേരുവകൾ ചേർത്ത് ഇളക്കുക.അവ ബ്രൗൺ നിറമായി വരുമ്പോൾ4ാം ചേരുവകൾ ഓരോന്നായി ചേർക്കുക. എണ്ണ തെളിഞ്ഞു വരും വരെ ചെറുതീയിൽ ഇളക്കി കൊടുക്കുക.ശേഷം നന്നാക്കി വച്ചിരിക്കുന്ന ഞവണിക്ക ഇട്ടു കൊടുത്ത് മൂടി വച്ച് 10 മിനിറ്റ് വേവിക്കുക.അവസാനം മാത്രം ഗരം മസാല കൂടി ചേർത്ത് ഉപ്പു പോരെങ്കിൽ അതും ചേർത്ത് പൊത്തി വച്ച് പത്തു മിനിറ്റ് കഴിഞ്ഞ് ഇറക്കിയെടുത്ത് ഉപയോഗിക്കുക.

വിവിധ കുടൽ രോഗങ്ങൾക്കും അർശസിനും നിരവധി ശിരോരോഗങ്ങൾക്കുമെല്ലാം കൈകണ്ട പ്രതിവിധിയാണ് ഞവണിക്ക.ഇത് കിട്ടിയാൽ വിട്ടു കളയാതെ ഉപയോഗിച്ചു ശീലിക്കുക.നമ്മളും നമ്മുടെ തലമുറകളും ആരോഗ്യമുള്ളവരാകട്ടെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com