ചൂടേറും ഓട്സ് പുട്ട്; എളുപ്പത്തിൽ തയാറാക്കാം

പഞ്ഞി പോലുള്ള കിടിലൻ ഓട്സ് പുട്ട്
healthy oats

രുചികരമായ ഓട്സ് പുട്ട്

Updated on

കൊച്ചി: രാത്രികാല ഭക്ഷണ നിയന്ത്രണത്തെ കുറിച്ച് ചിന്തിക്കുന്നവർ ആദ്യം ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷണമാണ് ഓട്സ്. ഫൈബർ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രാത്രി കാലങ്ങളിൽ ഓട്സ് കഴിച്ചാൽ ശാരീരിക ബുദ്ധിമുട്ടില്ലാതെ സുഖമായി ഉറങ്ങാൻ സാധിക്കും.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പ്രമേഹരോഗികൾക്കും അനുയോജ്യമാണ് ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ. പെട്ടെന്ന് രുചികരമായ ഭക്ഷണം ഏങ്ങനെ ഉണ്ടാക്കാമെന്ന് ചിന്തിക്കുന്ന വീട്ടമ്മമാർക്ക് ഇതാ ഒരു കിടിലൻ ഓട്സ് പുട്ട് റെസിപ്പി.

ആവശ്യമുള്ള സാധനങ്ങൾ

ഓട്സ്- 1 കപ്പ്

തേങ്ങ ചിരകിയത് - ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

ഓട്സ് പുട്ട് തയാറാക്കേണ്ട വിധം

ഓട്സ്, ഫ്രൈ പാനലിൽ ഇട്ട് നല്ല പോലെ ചൂടാക്കുക. ചൂട് കുറഞ്ഞ ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ച് എടുക്കുക. ഈ ജാറിൽ വെള്ളത്തിന്‍റെ അംശം ഉണ്ടാകാൻ പാടില്ല. നന്നായി പൊടിച്ച് എടുത്ത ഓട്സ്, പുട്ട് പൊടി കുഴയ്ക്കുംപോലെ വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് പതുക്കെ പതുക്കെ കുഴച്ചെടുക്കുക.

ഇതിനു ശേഷം മിക്സിയുടെ ജാറിലിട്ട് ഒന്ന് കറക്കിയെടുക്കുക. 2 മിനിറ്റ് റെസ്റ്റ് ചെയ്തശേഷം തേങ്ങ ചിരകിയത് ചേർത്ത് പുട്ട് കുറ്റിയിൽ വച്ച് ആവി കയറ്റിയെടുക്കുക. പുട്ട് ചൂടോടെ കഴിച്ചു നോക്കൂ. രുചികരമായ പുട്ടായിരിക്കും ഇത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com