പാർക്കിൻസൺസ് രോഗ നിവാരണത്തിന് പുതിയ ഗവേഷണങ്ങൾ ഫലപ്രാപ്തിയിലേക്ക്

പാർക്കിൻസൺസിനെ തടയുന്നതിനും ചികിത്സ ആദ്യ കാലങ്ങളിൽ തന്നെ കണ്ടെത്തി സുഖപ്പെടുത്താനും ഇതു കാരണമാകുന്നു.
An illustrative image of a human brain with degeneration, which is denoted in green. (Naeblys via iStock by Getty Images)
പ്രതീകാത്മക ചിത്രം
Updated on

ഒരു വർഷത്തോളമായി കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിലും ടെൽ അവീവ് സർവകലാശാലയിലെ ചില ഗവേഷകരിൽ നിന്ന് സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മോളിക്യുലാർ ബയോളജിയിൽ , പ്രോട്ടീൻ അഗ്രഗേഷൻ എന്നത് ആന്തരികമായി ക്രമരഹിതമായതോ ചിതറിക്കിടക്കുന്നതോ ആയ പ്രോട്ടീനുകൾ ഇൻട്രാ സെല്ലുലാർ ആയോ എക്‌സ്ട്രാ സെല്ലുലാർ ആയോ കൂടിച്ചേരുന്ന ഒരു പ്രതിഭാസമാണ് .അൽഷിമേഴ്‌സ് , പാർക്കിൻസൺസ് , പ്രിയോൺ രോഗം എന്നിവയുൾപ്പെടെ അമിലോയിഡോസ് എന്നറിയപ്പെടുന്ന വിവിധ രോഗങ്ങൾക്ക് ഈ അവസ്ഥ കാരണമാകുന്നു.ഈയവസ്ഥയ്ക്ക് വ്യക്തമായ ഒരു പ്രതിവിധി ആധുനിക വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിരുന്നില്ല.

ഈ മേഖലയിലാണ് പ്രതീക്ഷയുണർത്തുന്ന കണ്ടെത്തലുമായി ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ എത്തിയിരിക്കുന്നത്.പാർക്കിൻസൺസ് രോഗത്തിന്‍റെ മുഖ്യ ലക്ഷണമായ ഈ പ്രോട്ടീൻ അഗ്രഗേഷൻ പതിനഞ്ചു വർഷം മുമ്പേ കണ്ടെത്തുന്നതിനുള്ള ഒരു രീതിയാണ് അവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.പാർക്കിൻസൺസിനെ തടയുന്നതിനും ചികിത്സ ആദ്യ കാലങ്ങളിൽ തന്നെ കണ്ടെത്തി സുഖപ്പെടുത്താനും ഇതു കാരണമാകുന്നു.

അഷ്‌കെനാസി ജൂതന്മാർക്കിടയിൽ വ്യാപകമായ 2 ജീൻ മ്യൂട്ടേഷനുകളിൽ ഗവേഷണം നടത്തിയാണ് ഈ കണ്ടെത്തലിലേയ്ക്ക് എത്തിയതെന്ന് ഇസ്രയേലി മെഡിക്കൽ സെന്‍ററുകൾ, ജർമ്മനി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷക സംഘത്തെ നയിച്ച ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫ. ഉറി ആഷറിയും പിഎച്ച്ഡി വിദ്യാർത്ഥി ഒഫിർ സാദും പറഞ്ഞു. ഈ കണ്ടെത്തൽ പാർക്കിൻസൺസ് രോഗികളുടെ കുടുംബാംഗങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും പ്രതിരോധ ചികിത്സകൾ നൽകുന്നതിനും കഴിയുമെന്ന് പ്രതീക്ഷ നൽകുന്നു.

പാർക്കിൻസൺസ് രോഗികളുടെ സ്കിൻ ബയോപ്സി നടത്തിയാണ് ഈ കണ്ടെത്തലിലേയ്ക്ക് എത്തിയത്. അല്ലാതെ തലച്ചോറിലെ കോശങ്ങളായിരുന്നില്ല പരിശോധനയ്ക്ക് എടുത്തതെന്നും അവർ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, വേദനാജനകമായ പേശി സങ്കോചങ്ങൾ, വിറയൽ, സംസാരിക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്ന മസ്തിഷ്ക അവസ്ഥയാണ് പാർക്കിൻസൺസ് രോഗം.കഴിഞ്ഞ 25 വർഷത്തിനിടെ പാർക്കിൻസൺസിന്‍റെ വ്യാപനം ഇരട്ടിയായി. ലോകമെമ്പാടുമായി ഏകദേശം 8.5 ദശലക്ഷം ആളുകൾ ഈ രോഗബാധിതരുണ്ട്, ഇസ്രായേലിൽ പ്രതിവർഷം 1,200 പുതിയ രോഗികളെ കണ്ടെത്തുന്നു.തലച്ചോറിന്‍റെ മധ്യഭാഗത്ത് ഡോപോമൈൻ ഉൽപാദിപ്പിക്കുന്ന ന്യൂറോണുകളുടെ നാശമാണ് പാർക്കിൻസൺസിന്‍റെ കാരണം

Trending

No stories found.

Latest News

No stories found.