ഫാറ്റി ലിവറിനെ പേടിക്കണോ? ഭക്ഷണശീലം മാറ്റി പിടിക്കാം

അച്ചടക്കമുള്ള ജീവിത രീതി പിന്തുടരുന്നവരെ അസുഖം പിടികൂടില്ല
Should you be afraid of fatty liver?

ഫാറ്റി ലിവറിനെ പേടിക്കണോ

Updated on

കൊച്ചി: ജീവിതശൈലി രോഗങ്ങളുടെ ഭാഗമാണ് ഫാറ്റി ലിവർ. പഞ്ചസാര, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ് കൂടിയ ഭക്ഷണപദാർത്ഥങ്ങൾ എന്നിവയാണ് ഫാറ്റി ലിവറിന് ഒരുപരിധി വരെ കാരണം. എന്നാൽ മാനസിക സംഘർഷവും, ഉറക്കയില്ലായ്മയും, വൈകിയുള്ള ഭക്ഷണശീലം എന്നിവയും ഫാറ്റി ലിവറിന് കാരണമാകുന്നുണ്ടെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. അമിതമായ മദ്യപാനവും ഒരു കാരണമാണ്. കരൾ ഒരു പരിധി വരെ പ്രതിരോധശേഷിയുള്ളതാണ് എന്നാൽ അതിന് പരിധിയുണ്ട്.

ജീവിതരീതികളിൽ മാറ്റം വരുത്താതെ അശ്രദ്ധമായ ജീവിത രീതി പിന്തുടരുന്നവരെ ഫാറ്റി ലിവർ വേഗത്തിൽ പിടികൂടും. വ്യായാമത്തിനും അച്ചടക്കമുള്ള ജീവിത രീതി പിന്തുടരുന്നവരെ ഈ അസുഖം പിടികൂടില്ല.

ചെറുപ്പക്കാരിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. അനിയന്ത്രിതമായ കൊഴുപ്പുള്ള ഭക്ഷണവും, മദ്യപാനം എന്നിവയാണ് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. എണ്ണയുടെ അളവ് കുറ‍യ്ക്കുക. പ്രോട്ടീനും നാരുകളുള്ള ഭക്ഷണം തെരഞ്ഞെടുക്കുക, നടത്തം, ശരിയായ ഉറക്കം, സമ്മർദം കുറയ്ക്കുക, കലോറിക്ക് അനുസൃതമായ ഭക്ഷണം കഴിക്കുക എന്നിവ ശരിയായ പാലിച്ചാൽ ഫാറ്റി ലിവറിനെ തടയാൻ സാധിക്കാം.

logo
Metro Vaartha
www.metrovaartha.com