ജാഗ്രതൈ! പതുങ്ങിയെത്തും തലച്ചോറിൽ സൈലന്‍റ് സ്ട്രോക്ക്

സ്ട്രോക്കിന്‍റെ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ സംഭവിക്കുന്ന ഒരു മിനി അല്ലെങ്കിൽ കവർട്ട് ബ്രെയിൻ ഇൻജുറിയാണിത്
This is a mini or covert brain injury that occurs without any symptoms of a stroke.

സ്ട്രോക്കിന്‍റെ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ സംഭവിക്കുന്ന ഒരു മിനി അല്ലെങ്കിൽ കവർട്ട് ബ്രെയിൻ ഇൻജുറിയാണിത്

Pixabay

Updated on

പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ തലച്ചോറിനു ഗുരുതരമായ കേടുപാടുകൾ വരുത്തുന്ന സൈലന്‍റ് സ്ട്രോക്കുകൾ തലച്ചോറിലുണ്ടാകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നത് യുഎസിലെ മിഷിഗണിലുള്ള ന്യൂറോ സർജൻ ഡോ.ജെയ് ജഗന്നാഥൻ ആണ്. ഇക്കഴിഞ്ഞ ഒക്റ്റോബർ 14 ന് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിലൂടെയാണ് ഡോക്റ്റർ ഈ നിശബ്ദ ന്യൂറോളജിക്കൽ രോഗത്തെ കുറിച്ച് എഴുതിയത്.

സൈലന്‍റ് സ്ട്രോക്ക് എന്നാൽ

വ്യക്തിപരമായി നല്ല ആരോഗ്യമുള്ളവരോ നന്നായി ഭക്ഷണം കഴിക്കുന്നവരോ നല്ല വ്യായാമം ചെയ്യുന്നവരോ ഒക്കെയാവാം സൈലന്‍റ് സ്ട്രോക്കിന്‍റെ ഇരകൾ. ഇവരുടെ തലച്ചോറ് സ്കാൻ ചെയ്യുമ്പോൾ മാത്രമാണ് ചില കേടുപാടുകളുള്ളതായി കാണാനാകുക. ഒരു സ്ട്രോക്കിന്‍റെ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ സംഭവിക്കുന്ന ഒരു മിനി അല്ലെങ്കിൽ കവർട്ട് ബ്രെയിൻ ഇൻജുറി.

ഇത്തരം രോഗികൾക്ക് യാതൊരു ബലഹീനതയും പ്രത്യക്ഷത്തിൽ ഉണ്ടാകില്ല. സംസാര ശേഷി നഷ്ടപ്പെടുകയോ മുഖം കോടുകയോ ചെയ്യില്ല. എന്നാൽ കാലക്രമേണ ഈ സ്ട്രോക്കുകൾ ഓർമശക്തി കുറയുന്നതിനും ശരീരത്തിന്‍റെ ബാലൻസ് പ്രശ്നങ്ങൾക്കും ഡിമെൻഷ്യയ്ക്കും വരെ കാരണമാകുന്നു.പതിവായുള്ള ആരോഗ്യ പരിശോധനകൾ, സമ്മർദ്ദ നിയന്ത്രണം, ആരോഗ്യകരമായ ജീവിത ശൈലി എന്നിവയിലൂടെ നേരത്തെയുള്ള കണ്ടെത്തലും പ്രതിരോധവും സൈലന്‍റ് സ്ട്രോക്കിനെ നിയന്ത്രിക്കാൻ സഹായിക്കും.

ഡോ.ജഗന്നാഥൻ ഇതു തടയാൻ ചില നിർദേശങ്ങൾ കൂടി നൽകുന്നു:

  • രക്തസമ്മർദ്ദവും കൊളസ്ട്രോളും പതിവായി പരിശോധിക്കുക.

  • ഉറക്കം, സമ്മർദ്ദം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ഗൗരവമായി എടുക്കുക. അവ നിങ്ങളുടെ രക്തക്കുഴലുകളെ സംരക്ഷിക്കുന്നു.

  • നിങ്ങൾക്ക് എപ്പോഴെങ്കിലും വിശദീകരിക്കാനാകാത്ത തലകറക്കം, മസ്തിഷ്ക മൂടൽ മഞ്ഞ് അഥവാ ശരിയായി വിവേചിച്ചറിയാൻ പറ്റാത്ത അവസ്ഥ എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അവഗണിക്കരുത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com