Stop using cigarettes with hot tea... it can cause cancer
ചായ സിഗരറ്റ്

ചായയും സിഗരറ്റും ഡെഡ്‌ലി കോമ്പിനേഷൻ; ക്യാൻസറിനു വരെ കാരണമാകാം

ചൂടുള്ള ചായ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കും, അതിനാൽ ചായയ്‌ക്കൊപ്പമുള്ള പുകവലി അപകടസാധ്യത ഇരട്ടിയാക്കും
Published on

ചൂട് ചായയ്‌ക്കെപ്പം ഒരു സിഗരറ്റ് പല ആളുകളുടെയും ഫേവറിറ്റ് കോമ്പിനേഷനും നിർബന്ധവുമായി മാറിയിരിക്കുകയാണ്. എന്നാൽ, ഈ കോമ്പിനേഷൻ ക്യാൻസർ പോലെയുളള മാരകരോഗൾക്കു വരെ കാരണമാകാമെന്നാണ് പഠന റിപ്പോർട്ട്.

ചൂടുള്ള ചായ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുമെന്നും, അതിനാൽ ചായയ്‌ക്കൊപ്പമുള്ള പുകവലി അപകടസാധ്യത ഇരട്ടിയാക്കുമെന്നും അനൽസ് ഓഫ് ഇന്‍റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. അന്നനാളത്തിലെ ക്യാൻസർ സാധ്യത 30 ശതമാനം വർധിക്കാനും ഇത് കാരണമാകുന്നു.

പുകവലിക്കുന്ന ആളുകൾക്ക് ബ്രെയിൻ സ്ട്രോക്ക്, ഹാർട്ട് സ്ട്രോക്ക് തുടങ്ങിയ ജീവൻ വരെ നഷ്‌ടമായേക്കാവുന്ന അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സാധാരണക്കാരെ അപേക്ഷിച്ച്, പുകവലിക്കുന്നവരിൽ ഹൃദയാഘാത സാധ്യത ഏഴ് ശതമാനം അധികമാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ആരോഗ്യ പ്രശ്നങ്ങൾ

ചായയിൽ കാഫീൻ അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുന്ന ചില പ്രത്യേക തരം ആസിഡ് ഉത്പാദിപിക്കാൻ ഇത് സഹായിക്കും. എന്നാൽ, അമിത അളവിൽ കഫീൻ ഉള്ളിലെത്തിയാൽ അത് ശരീരത്തിന് ദോഷം ചെയ്യും.

സിഗരറ്റ്, ബീഡി എന്നിവയിൽ ഉയർന്ന അളവിൽ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ചായയോടൊപ്പം സിഗരറ്റ് കൂടി ചേരുമ്പോൾ തലകറക്കവും തലവേദനയും അനുഭവപ്പെട്ടേക്കും.

logo
Metro Vaartha
www.metrovaartha.com