ഗുരു മരുന്ന് 'ത്രിഫല ചൂർണം'

ത്രിഫല നെല്ലിക്ക,കടുക്ക, താന്നിക്ക
trifalala
ത്രിഫല
Updated on

മരുന്നുകൾ പലതരമുണ്ട് ഇന്ത്യൻ വൈദ്യ ശാസ്ത്രത്തിൽ. ഇതിൽ ഏറ്റവും ഫലപ്രദമായ ചില മരുന്നുകളെ ഗുരു മരുന്ന് എന്നാണ് പ്രാചീന ഭിഷഗ്വരന്മാർ വിളിച്ചു വന്നത്. അത്തരത്തിൽ ഒരു ഗുരുമരുന്നാണ് നമുക്കൊക്കെ പരിചയമുള്ള ത്രിഫല ചൂർണം. നെല്ലിക്ക,കടുക്ക, താന്നിക്ക എന്നീ മൂന്നു ഫലങ്ങളെയാണ് ത്രിഫല എന്ന് പ്രാചീന വൈദ്യ ശാസ്ത്രം വിളിക്കുന്നത്.

ത്രിഫല ചൂർണം പൊതുവെ നല്ല മലശോധനയ്ക്കു വേണ്ടിയാണ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ അതിനൊക്കെ അപ്പുറത്ത് ഇതൊരു ഗുരു മരുന്നാണ്. നിരവധി രോഗങ്ങൾക്ക് കൈകണ്ട ഗൃഹ വൈദ്യമാണ് ത്രിഫല ചൂർണം.

പനി: എത്ര കൊടിയ പനിയ്ക്കും ഉത്തമ പ്രതിവിധിയാണ് ത്രിഫല ചൂർണം. എന്നാൽ പനിയ്ക്ക് കഴിക്കുമ്പോൾ ഇതിനോടൊപ്പം ത്രികടുക് ചൂർണം കൂടി ചേർത്ത് ചൂടു വെള്ളത്തിൽ കലക്കി വേണം ഉപയോഗിക്കാൻ.

നല്ല പല്ലിന്: ത്രിഫല ചൂർണം ഉപയോഗിച്ച് ദന്തധാവനം നടത്തുന്നത് (പല്ലു തേക്കുന്നത്) ഇളകിയ പല്ലിന് ദൃഢതയുണ്ടാകാനും മോണയ്ക്ക് ആരോഗ്യം വർധിക്കാനും ഉത്തമമാണ്.

ദീർഘ യൗവനത്തിന്: മുപ്പത്തഞ്ചു വയസു കഴിഞ്ഞാൽ രാത്രി പതിവായി ഉറങ്ങും മുമ്പേ ഒരു ടീസ്പൂൺ ത്രിഫല ചൂർണം ചൂടു വെള്ളത്തിൽ കഴിക്കുന്നത് ഉദര ശുദ്ധിക്കും കുടലിന്‍റെ ശുദ്ധിക്കും നല്ലതാണ്. രാവിലെ നല്ല ശോധനയുണ്ടാകും.ദഹന പ്രക്രിയയും നന്നാവും.

മുടി വളരാൻ: ത്രിഫല ചൂർണം ചേർത്തു കാച്ചിയ വെളിച്ചെണ്ണ മുടി വളരാൻ ഉത്തമമാണ്.

ഇനി കരുതാം ഇത്തിരി ത്രിഫല ചൂർണം ഓരോ വീട്ടിലും.

Trending

No stories found.

Latest News

No stories found.