പുളി വെണ്ട എന്ന പൊന്നിൻകുടം

വൈറ്റമിൻ സിയുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് പുളി വെണ്ട.
പുളിവെണ്ട - പൊന്നിൻ കുടം Golden Pot- Hibiscus sabdariffa

പുളിവെണ്ട എന്ന പൊന്നിൻ കുടം

file photo

Updated on

പഴയ കാലത്ത് നമ്മുടെ പുരയിടങ്ങളിൽ തഴച്ചു വളർന്നിരുന്ന പോഷകഗുണ പ്രധാനിയായ പച്ചക്കറി. നിറഞ്ഞ ഔഷധ വീര്യവുമുണ്ട് ഇതിന്. അച്ചാറിനും ചമ്മന്തിക്കും പുളിങ്കറിക്കും മീൻകറിക്കുമെല്ലാം അത്യുത്തമമാണ് പുളിവെണ്ട. മീൻ പുളി, മത്തിപ്പുളി എന്നെല്ലാം ഇതിനു പേരുണ്ട്. വടക്കൻ കേരളത്തിൽ മാത്രമല്ല, മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമെല്ലാം ഒരു കാലത്ത് പുളിവെണ്ട സാധാരണമായിരുന്നു.

വൈറ്റമിൻ സിയുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറ കൂടിയാണ് പുളി വെണ്ട. ആന്ധ്ര പ്രദേശുകാരാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ജാം, ജെല്ലി, അച്ചാർ,സ്ക്വാഷ് എന്നിവ ഇതിൽ നിന്നുണ്ടാക്കാം. ചില അർബുദങ്ങളുടെ നിയന്ത്രണത്തിനും പുളി വെണ്ട ഉപയോഗിക്കാറുണ്ട്. സ്കർവി രോഗത്തിന്‍റെ അന്തക സസ്യം കൂടിയാണ് പുളിവെണ്ട.

പുളിവെണ്ട രണ്ടു തരമാണ് ഉള്ളത്. ചുവന്നതും പച്ച നിറത്തിലുള്ളതും. ഇതിൽ ചുവന്നതിനാണ് ഏറെ പ്രിയം. അച്ചാർ, ചമ്മന്തി, പുളിങ്കറി, മീൻ കറി തുടങ്ങിയവ ഉണ്ടാക്കാൻ ഇത് നല്ലതാണ്. കായ്കളെ പൊതിഞ്ഞിരിക്കുന്ന പുളി രസമേറിയ ദളങ്ങൾ കറിയുണ്ടാക്കാൻ ഉപയോഗിക്കുന്നു. ഇതിനു മേൽ ചെറിയ രോമാവൃതമായ ഭാഗങ്ങളുണ്ട്. ഇതിനാൽ തന്നെ ഇതിന് കീടരോഗ ശല്യവും കുറവാണ്.

പുളി വെണ്ടയുടെ കായയിലെ ദളങ്ങൾ നീക്കിയാണ് പാചകം ചെയ്യേണ്ടത്. പുളി വെണ്ടയുടെ വിത്തിന് വൻ ഡിമാൻഡാണ്. നന്നായി ചുവന്ന് മൂത്തതിനാണ് പുളി രസം കൂടുതലുള്ളത്. ചെറിയ മൊട്ടിന്‍റെ അല്ലികൾക്ക് പുളിരസം കുറവായിരിക്കും. പുളി വെണ്ടയുടെ ഇല, ചെടി, തണ്ട് എന്നിവ ചതച്ച് വെള്ളം തിളപ്പിച്ചത് കുടിച്ചാൽ വയറുവേദന നിൽക്കും. ശരീരത്തിന്‍റെ വേദന, നീര് എന്നിവ മാറുന്നതിന് ഇലയിട്ടു വെന്ത വെള്ളത്തിൽ കുളിക്കാം. ഇതിന്‍റെ ശരിയായ വളർച്ചയ്ക്ക് സ്യൂഡോമോണസ് ചെടിച്ചുവട്ടിൽ ഒഴിച്ചിടുന്നത് നല്ലതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com