വാക്‌സീൻ ലഭ്യത പൊതുജനങ്ങൾക്ക് ഇനി മുതൽ ഒറ്റ ക്ലിക്കിൽ | Video

രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്‌സീൻ ലഭ്യത ഉറപ്പാക്കാൻ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വരുന്നുണ്ട്. സാർവത്രിക പ്രതിരോധ കുത്തിവയ്‌പ്പ് പദ്ധതിക്കായി ആരംഭിച്ച യുവിൻ മാതൃകയിൽ 'സൂ വിൻ' എന്ന പോർട്ടൽ നാഷനൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ വികസിപ്പിച്ചിരിക്കുന്നത്.

ഈ പോർട്ടലിലൂടെ സമീപത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ആന്‍റ്റി റേബീസ് വാക്‌സിൻ, ആന്‍റി റോബീസ് സീറം, ആന്‍റ്റി സ്നേക്ക് വെനം എന്നിവയുടെ ലഭ്യത പൊതുജനങ്ങൾക്ക് അറിയാനാകും. ആദ്യ കുത്തിവയ്പ്പിനു ശേഷം തുടർ ഡോസ് എടുക്കേണ്ട തീയതികൾ ഫോൺ സന്ദേശത്തിലൂടെ അറിയിക്കാനുമുള്ള സംവിധാനം പോർട്ടലിലോടെ ലഭ്യമാണ്. ആദ്യഘട്ടമെന്ന നിലയിൽ ഡൽഹി, മധ്യപ്രദേശ്, അസം, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണു ഈ പദ്ധതി നടപ്പാക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com