റോസാപ്പൂവേ...റോസാപ്പൂവേ...

സിദ്ധ വൈദ്യമാണ് റോസപ്പൂവിന്‍റെ ഔഷധഗുണങ്ങളത്രയും കണ്ടെത്തി പ്രയോഗിച്ചത്
ROSE

റോസപ്പൂ

FILE PHOTO

Updated on

മുറ്റത്ത് പുഞ്ചിരിച്ചു നിൽക്കുന്ന റോസപ്പൂവ് ...അവളൊരു രോഗനിവാരിണിയാണ് എന്ന് എത്ര പേർക്കറിയാം? സിദ്ധ വൈദ്യമാണ് റോസപ്പൂവിന്‍റെ ഔഷധഗുണങ്ങളത്രയും കണ്ടെത്തി പ്രയോഗിച്ചത്. ഉണങ്ങിയ റോസപ്പൂമൊട്ട് ഇപ്പോഴും ഡ്രൈഫ്രൂട്ട്സ് കടകളിൽ വിൽപനയ്ക്ക് ഇരിക്കുന്നത് ചില രാജ്യങ്ങളിൽ കാണാം. റോസപ്പൂവ് വാറ്റിയെടുക്കുന്ന സത്താണ് യഥാർഥ പനിനീര്. ഇത് ചേർത്തുണ്ടാക്കുന്ന മാതള മണപ്പാവ്- മലയാളത്തിൽ മാതള രസം എച്ച്ബി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.

ഇതിൽ ചവർപ്പ് രസമുണ്ട്. അത് ഹീമോഗ്ലോബിൻ വർധിപ്പിക്കുന്നു. മധുര രസവും റോസപ്പൂവിൽ അടങ്ങിയിരിക്കുന്നു. റോസപ്പൂവ് മലബന്ധ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ആചാര്യന്മാർ നിർദേശിച്ചിരുന്നു. ഗർഭപാത്ര പ്രശ്നങ്ങൾക്കും പ്രതിരോധ ശക്തി വർധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു. റോസപ്പൂവിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

റോസപ്പൂ ദളങ്ങൾ കൊണ്ട് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പനിനീർ ഇങ്ങനെ: രണ്ടു റോസപ്പൂക്കൾ എടുത്ത് ദളങ്ങൾ ഒരു ഗ്ലാസ് വെള്ളത്തിൽ മൂന്നു ദിവസം ഇട്ടു വയ്ക്കുക. അതിന്‍റെ ഗുണം ആ വെള്ളത്തിൽ ലയിക്കും. 6-8 മണിക്കൂർ വരെ ഇട്ടു വച്ചാൽ ഒരു പരിധി വരെ ഈ പൂവിന്‍റെ സത്ത് വെള്ളത്തിൽ കലരും. ശരീര താപം കുറയ്ക്കാനും ആന്‍റി സെപ്റ്റിക് ലോഷനായും ഈ പനിനീർ ഉപയോഗിക്കാം.

രണ്ടു പൂവിന്‍റെ റോസപ്പൂ ദളങ്ങളും രണ്ടു സ്പൂൺ കൽകണ്ടവും തേനും നല്ല ഗ്ലാസ് പാത്രത്തിൽ ചേർത്ത് ഒരു വെള്ളത്തുണി കൊണ്ടു മൂടി മൂന്നു ദിവസം സൂര്യ പുടം ചെയ്ത് ഇത് എടുത്തു സൂക്ഷിക്കുക. രക്തഭേദി, അമീബിക് ഡിസൻട്രി തുടങ്ങിയ രോഗങ്ങൾക്ക് വളരെ നല്ലതാണിത്. രാവിലെയും വൈകിട്ടും ഓരോ സ്പൂൺ വീതം കഴിക്കുക. എച്ച് ബി കൂടും, വിളർച്ച മാറും, പ്രതിരോധ ശേഷി കൂടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com