ഉത്സാഹക്കുറവും മറവിയും അകറ്റാൻ വൈറ്റമിൻ ബി12

വൈറ്റമിൻ ബി 12 കുറയുന്നതോടെ നമ്മുടെ നാഡീ ഞരമ്പുകൾ ബലഹീനങ്ങളായി തുടങ്ങും
vitamin b12 for memory power and energy
ഉത്സാഹക്കുറവും മറവിയും അകറ്റാൻ വൈറ്റമിൻ ബി12
Updated on

നാൽപ്പതു വയസെത്തുമ്പോൾ തന്നെ ഓർമകളുടെ ലോകത്തു നിന്ന് മറവിയുടെ ആഴച്ചുഴിയിലേയ്ക്ക് വീണു പോകുന്നവർ കൂടുതലാണിന്ന്.കാരണങ്ങൾ പലതുണ്ടെങ്കിലും അൽപം ശ്രദ്ധിച്ചാൽ ഈ മഹാ വ്യാധിയെ ജീവിതത്തിന്‍റെ പടിപ്പുരയ്ക്കു പുറത്തു നിർത്താം.അതിന് നമുക്കു വേണ്ടത് വൈറ്റമിൻ ബി12 ആണ്.

വൈറ്റമിൻ ബി 12 ന്‍റെ അപര്യാപ്തത അത്ര ലാഘവമുള്ളത ല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.ഈ വൈറ്റമിൻ ശരീരത്തു കുറയുമ്പോഴാണ് നാഡീ തളർച്ചയും മറവി രോഗവും എല്ലാം നമ്മെ കീഴടക്കുന്നത്.

വൈറ്റമിൻ ബി 12 ആണ് നമ്മെ ഓർമയുടെ മനോഹര ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നത്.വൈറ്റമിൻ ബി 12 കുറയുന്നതോടെ നമ്മുടെ നാഡീ ഞരമ്പുകൾ ബലഹീനങ്ങളായി തുടങ്ങും. പതിയെ പതിയെ അവ നശിക്കും.അത് മറവിയുടെ ആഴക്കയങ്ങളിലേക്ക് നമ്മെ തള്ളിയിടും.ഇങ്ങിനിയൊരിക്കലും തിരിച്ചു വരാത്ത മറവിയുടെ ആഴക്കയങ്ങളിലേയ്ക്ക്...

ഈ വില്ലനെ പക്ഷേ, വർഷങ്ങളോളം നമ്മൾ തിരിച്ചറിയാൻ വൈകും. ക്ഷീണവും ദുർബലതയും മലബന്ധവും വിശപ്പില്ലായ്മയും ഒക്കെയാണ് വൈറ്റമിൻ ബി 12 ന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന പ്രാരംഭ ലക്ഷണങ്ങൾ.ചിലർക്ക് നാഡീ സംബന്ധമായ പ്രശ്നങ്ങളും തുടക്കത്തിൽ ഉണ്ടായേക്കാം.

കാലുകളിലും കൈകളിലും തരിപ്പും മരവിപ്പുമാണ് വൈറ്റമിൻ ബി 12 ന്‍റെ അഭാവത്തിന്‍റെ വർധിതാവസ്ഥ.ഇത് നിസാരമായി കാണരുത്. ക്ഷീണം, ശ്വാസ തടസം, ഓർമക്കുറവ് എല്ലാം കൂടുതൽ വർധിതമാകുന്നത് കാണാം.

വൈറ്റമിൻ ബി 12 ന്‍റെ അപര്യാപ്തത മൂലം പ്രശ്നങ്ങൾ അനുഭവപ്പെടു ന്നവർ സസ്യാഹാരികളാണ് കൂടുതലും.അമിത മദ്യപാനവും വൈറ്റമിൻ ബി 12 ശരീരത്തിൽ കുറയാൻ കാരണമാകും.കാരണം കരളിലാണ് ഈ വൈറ്റമിൻ കേന്ദ്രീകരിക്കപ്പെടുന്നത്. അസിഡിറ്റിക്ക് മരുന്നു കഴിക്കുന്നവർക്കും വൈറ്റമിൻ ബി12 നഷ്ടമാകാം.

നാഡീ സ്തംഭനം, നാഡീ തകരാറുകൾ, ഓർമശക്തി നഷ്ടപ്പെടുന്നത്, ഏകാഗ്രത നഷ്ടപ്പെടുന്നത് എന്നിവയാണ് ഇതിന്‍റെ പരിണത ഫലം.അവസാന ഘട്ടത്തിൽ മൂത്രാശയത്തിന്‍റെ നിയന്ത്രണം പോലും ശരീരത്തിനു നഷ്ടമാകും.

ബീഫ്,ചിക്കൻ, മുട്ട തുടങ്ങിയവയിലാണ് വൈറ്റമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുള്ളത്. കക്ക, കരൾ, മത്തി, അയല, ഞണ്ട്, ചൂര, ചെറുതും വലുതുമായ കൊഞ്ചുകൾ, സ്കിംഡ് മിൽക്ക്, കൊഴുപ്പു നീക്കിയ യോഗർട്ട്,താറാമുട്ട, വാത്ത മുട്ട എന്നിവയിലെല്ലാം വൈറ്റമിൻ ബി 12 ധാരാളമായിട്ടുണ്ട്.സസ്യാഹാരങ്ങളിൽ വൈറ്റമിൻ ബി 12 ഇല്ല. അതു കൊണ്ട് സസ്യാഹാരികൾ വൈറ്റമിൻ ബി 12 ഗുളികകൾ വൈദ്യ നിർദേശപ്രകാരം കഴിക്കുന്നത് നല്ലതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com