

അറിയുമോ അമ്മാൻ പച്ചരശിയെ?
file photo
അറിയുമോ നിങ്ങൾ ചിത്തിരപ്പാലയെ? തമിഴ് മക്കളുടെ അമ്മാൻ പച്ചരശിയെ? പാതയോരങ്ങളിൽ പുഞ്ചിരിച്ചു നിൽക്കുന്ന ഈ ചെടി എത്ര നിർദാക്ഷിണ്യമാണ് നമ്മൾ പറിച്ചു കളയുന്നതെന്ന് അറിയാമോ? അത്യപൂർവ ഔഷധ ഗുണങ്ങളുള്ള ഈ സസ്യം പഴയകാല അടുക്കളകളുടെ രുചിപ്പെരുമയിൽ ഒന്നാമനായ ഒരു ചീരയിനം കൂടിയായിരുന്നു എന്നറിയാമോ? ഈ അത്യപൂർവ ഔഷധിയും ഇലക്കറിയുമായ സസ്യത്തെ ഇന്നു നമുക്കു പരിചയപ്പെടാം.
ചിത്തിരപ്പാല-ചെറുപയർ മെഴുക്കു പിരട്ടി:
ചെറുപയർ-കാൽ കപ്പ്
ചിത്തിരപ്പാല ഇല- ഒരു കൈപ്പിടി
ചുവന്നുള്ളി-അഞ്ചെണ്ണം
വെളുത്തുള്ളി- അഞ്ച് അല്ലി
പച്ചമുളക് -ഒരെണ്ണം
ചിത്തിരപ്പാല
file photo
പാചകം ചെയ്യുന്ന വിധം:
കഴുകി വൃത്തിയാക്കിയ ചിത്തിരപ്പാലയില ചെറുതായി അരിഞ്ഞെടുക്കുക. ചെറുപയർ ആറുമണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തെടുത്തിരിക്കണം. ചെറുപയർ ആദ്യം പാകത്തിനു വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചിത്തിരപ്പാലയും മറ്റ് അനുബന്ധങ്ങളും ചേർത്ത് നെയ്യിൽ വഴറ്റിയെടുക്കുക.
ഔഷധഗുണം:
ഇങ്ങനെ ഉണ്ടാക്കുന്ന മെഴുക്കുപുരട്ടി സ്ഥിരമായി കുറച്ചു നാൾ കഴിച്ചാൽ വായ്പുണ്ണ്, ചുണ്ട് വെടിച്ചു കീറുന്നത്, അൾസർ, ഫിഷർ എന്നിവ ശമിക്കും.
മുലപ്പാൽ വർധിക്കാൻ
ചിത്തിരപ്പാലയുടെ പൂവ് എടുത്ത് പാൽ ചേർത്ത് മഷി പോലെ അരച്ച് നാടൻ പശുവിൻ പാലിൽ കലക്കി രാവിലെ വെറും വയറ്റിൽ ഒരാഴ്ച കഴിച്ചാൽ മുലപ്പാൽ വർധിക്കും.
മലബന്ധം മാറാൻ:
ചിത്തിരപ്പാല ഇലയും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേർത്ത് നന്നായി അരച്ച് ചമ്മന്തിയാക്കി ചോറിന്‍റെ കൂടെ കഴിച്ചാൽ മലബന്ധം മാറും. ശരീരോഷ്ണം കുറയാനും ഇത് അത്യുത്തമമാണ്.
വെള്ള പോക്കിന്:
ചിത്തിരപ്പാലയില അരച്ച് പശുവിൻ മോരിൽ രാവിലെ വെറും വയറ്റിൽ അഞ്ചു ദിവസം തുടർച്ചയായി കഴിച്ചാൽ വെള്ള പോക്ക് ശമിക്കും. ചിത്തിരപ്പാലയും ശതാവരിയും ചതച്ചു പിഴിഞ്ഞ നീര് സമമായി എടുത്ത് ഒരു മണ്ഡലം രാവിലെയും വൈകിട്ടും സേവിച്ചാൽ വെള്ളപോക്ക് പൂർണമായി ശമിക്കും. എരിവ്, പുളി, എണ്ണയിൽ വറുത്ത സാധനങ്ങൾ എന്നിവ ഒഴിവാക്കണം.
അരിമ്പാറയ്ക്ക്
ചിത്തിരപ്പാലയില പൊട്ടിക്കുമ്പോൾ വരുന്ന പാൽ അരിമ്പാറയുടെ മുകളിൽ രണ്ടോ മൂന്നോ ദിവസം പുരട്ടുകയേ വീണ്ടൂ. അവ പൊഴിഞ്ഞു പോകും.
കഠിനപ്രമേഹവും മാറ്റുന്ന ചിത്തിരപ്പാല
കിണികിണിപ്പാല, നിലപ്പാല ,പാൽപാല എന്നൊക്കെ അറിയപ്പെടുന്ന ചിത്തിരപ്പാല സിദ്ധവൈദ്യത്തിൽ ഒൻപത് ഇനം ഉള്ളതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ചിത്തിരപ്പാല സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 21 ദിവസം അതിരാവിലെ സേവിച്ചാൽ അതികഠിനമായ പ്രമേഹവും ശമിക്കും എന്ന് സിദ്ധവൈദ്യവിധി. മത്സ്യം, മാംസം, ലഹരി വസ്തുക്കൾ എന്നിവ വർജിച്ചു കൊണ്ടായിരിക്കണം ഈ വൈദ്യ വിധി ശീലിക്കേണ്ടത്.
ഹാർട്ട് ബ്ലോക്ക് മാറ്റുന്ന കുഞ്ഞൻ ചെടി:
ചിത്തിരപ്പാലയുടെ സ്വരസവും നീർമരുതിൻ തൊലിയുടെ കഷായവും സമം ചേർത്ത് രാവിലെയും വൈകിട്ടും സേവിച്ചാൽ ഹാർട്ട് ബ്ലോക്ക് മാറുമെന്നാണ് വിദഗ്ധ നിരീക്ഷണം.
കുടൽ രോഗങ്ങൾക്ക് :
ഒരു ചിത്തിരപ്പാല വീതം അരച്ചെടുത്ത് രാവിലെ സേവിച്ച് അനുപാനമായി കരിക്കിൻ വെള്ളം ഉപയോഗിച്ച് ശീലിച്ചാൽ വയറു വേദന, അൾസർ മുതലായ കുടൽ സംബന്ധമായ രോഗങ്ങൾ മാറും. മലബന്ധം കുറയും .
ഇത്രമേൽ അമൂല്യമായ ഈ കുഞ്ഞൻ ചെടിയെ ഇനി പറിച്ചു കളയല്ലേ...ഈ അത്യപൂർവ അറിവുകൾ നമുക്ക് പകർന്നു നൽകാം, ഉത്സാഹത്തോടെ. നമ്മുടെ സ്വന്തം ചിത്തിരപ്പാലയെ സംരക്ഷിക്കാം..ചിത്തിരപ്പാല നമ്മെയും സംരക്ഷിക്കുമല്ലോ..