

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ ഫാറ്റി ലിവർ മാറുമോ! ഡോക്റ്റർമാർ പറയുന്നതെന്ത്‍?
representative image- Ai
ഇന്ത‍്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ആരോഗ‍്യ പ്രശ്നമാണ് കരൾ സംബന്ധമായ രോഗങ്ങൾ. അതിൽ പ്രധാനിയാണ് ഫാറ്റി ലിവർ. ജനസംഖ‍്യയുടെ ഏകദേശം 32 ശതമാനം ആളുകൾക്കും ഫാറ്റി ലിവർ രോഗം ഉള്ളതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഇതിന് പ്രകൃതിദത്ത പരിഹാരമുണ്ടെന്നാണ് ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോക്റ്റർ സഞ്ജയ് ജെയിൻ പറയുന്നത്. ഇതിന് പ്രതിവിധിയായി വെറും വയറ്റിൽ ജീരക വെള്ളം കുടിക്കണമെന്നാണ് ഡോക്റ്ററുടെ നിർദേശം. ജീരക വെള്ളത്തിൽ രാസ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അവ ഫാറ്റി ലിവർ രോഗസാധ‍്യത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീരക വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങളുണ്ടെന്നും ഡോക്റ്റർ കൂട്ടിച്ചേർത്തു. 3 മാസത്തേക്ക് ദിവസേന 3 ഗ്രാം ജീരകം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നും കൊളസ്ട്രോളിന്‍റെ അളവ് മെച്ചപ്പെടുത്തുമെന്നും ഇത് തെളിയിക്കപ്പെട്ടതാണെന്നുമാണ് ഡോക്റ്ററുടെ അവകാശവാദം.
എന്നാൽ ജീരക വെള്ളത്തിന്‍റെ അമിത ഉപയോഗം പാർശ്വ ഫലങ്ങൾക്ക് കാരണമാകുമെന്ന് ഡോക്റ്റർ താക്കീത് നൽകി. ഗർഭിണികളായവർ ജീരക വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഡോക്റ്റർ പറഞ്ഞു. ചികിത്സയ്ക്കൊപ്പം ഫാറ്റി ലിവർ ഗ്രേഡ 1ന് മാത്രമെ ഇത് പ്രയോജനപ്പെടുകയുള്ളൂവെന്നും ഡോക്റ്റർ വ‍്യക്തമാക്കി.