സ്ത്രീകൾ ജാഗ്രതൈ! ഈ ലക്ഷണങ്ങളുണ്ടോ നിങ്ങൾക്ക്? എങ്കിലത് ക്യാൻസറാകാം...

സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ ഉണ്ടാകുന്ന ചില പ്രത്യേക തരം ക്യാൻസറുകൾ പരിശോധിച്ചു കണ്ടെത്താൻ ഫലപ്രദമായൊരു സംവിധാനം ഇതുവരെയില്ല
gynacological cancers

സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ ഉണ്ടാകുന്ന ചില പ്രത്യേക തരം ക്യാൻസറുകൾ പരിശോധിച്ചു കണ്ടെത്താൻ ഫലപ്രദമായൊരു സംവിധാനം ഇതുവരെയില്ല

Updated on

സ്ത്രീകളെ മാത്രം ബാധിക്കുന്ന ക്യാൻസറുകൾ. പലപ്പോഴും ചികിത്സിച്ചു ഭേദമാക്കാനാവുന്നവയാണ് അവയിൽ പലതും. ബ്രസ്റ്റ് ക്യാൻസറും ഗർഭാശയ ക്യാൻസറുമൊക്കെ അതിന് ഉദാഹരണങ്ങൾ.

എന്നാൽ, ഗൈനക്കോളജിക്കൽ ക്യാൻസറുകൾ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അതീവ ഗുരുതരാവസ്ഥയിലേക്കു പോകും. പക്ഷേ, സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ ഉണ്ടാകുന്ന ചില പ്രത്യേക തരം ക്യാൻസറുകൾ പരിശോധിച്ചു കണ്ടെത്താൻ ഫലപ്രദമായൊരു സംവിധാനം ഇതു വരെയില്ല. അതു കൊണ്ടു തന്നെ അത്തരം ക്യാൻസറുകളുടെ ലക്ഷണങ്ങൾ മുൻകൂട്ടി അറിയുന്നത് രോഗാവസ്ഥയെ നേരത്തെ തിരിച്ചറിയാൻ സഹായിക്കും.

യോനി, സെർവിക്സ്, അണ്ഡാശയം, ഫാലോപ്യൻ ട്യൂബുകൾ എന്നിവയിലുണ്ടാകുന്ന ക്യാൻസറുകളെല്ലാം ഗൈനക്കോളജിക്കൽ ക്യാൻസറുകളായിട്ടാണ് പരിഗണിക്കുന്നത്. ഈ വസ്തുത നോക്കുമ്പോൾ, ഗൈനക്കോളജിക്കൽ ക്യാൻസറുകളുടെ ലക്ഷണങ്ങൾ, ചികിത്സാ ഓപ്ഷനുകൾ എന്നിവയെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.

ഗർഭാശയമുഖ ക്യാൻസർ: യോനിയെയും ഗർഭാശയത്തെയും ബന്ധിപ്പിക്കുന്ന ശരീര ഭാഗമാണ് ഗർഭാശയ മുഖം അഥവാ സെർവിക്സ്. പൊതുവെ, സെർവിക്സ് ക്യാൻസറിനു കാരണമാകുന്നത് ലൈംഗികമായി പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് അഥവാ എച്ച്പിവി ആണ്.

ആർത്തവങ്ങൾക്കിടയിലോ ലൈംഗിക ബന്ധത്തിനു ശേഷമോ രക്തസ്രാവം ഉണ്ടാകുക, ലൈംഗിക ബന്ധത്തിൽ വേദനയുണ്ടാകുക, സങ്കീർണമായ ആർത്തവ പ്രശ്നങ്ങളുണ്ടാകുക,അസാധാരണമായ യോനി ഡിസ്ചാർജ് ഉണ്ടാകുക, ആർത്തവ വിരാമത്തിനു ശേഷം യോനിയിൽ രക്തസ്രാവം ഉണ്ടാകുക എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങൾ.

ഗർഭാശയ ക്യാൻസർ: ഗർഭാശയത്തിലാണ് ഇതുണ്ടാകുന്നത്. പെൽവിസിനുള്ളിലാണ് ഗർഭാശയം സ്ഥിതി ചെയ്യുന്നത്. എൻഡോമെട്രിയൽ ക്യാൻസർ, ഗർഭാശയ സർക്കോമ എന്നിങ്ങനെ ഗർഭാശയ അർബുദം രണ്ടു വിധമാണുള്ളത്.

എൻഡോമെട്രിയൽ ക്യാൻസർ സംഭവിക്കുന്നത് ഗർഭാശയ പാളികളിലാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതും അകാരണമായ ക്ഷീണവും ശരീരഭാരത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങളുമാണ് ഇതിന്‍റെ അടയാളങ്ങൾ.

ഫാലോപ്യൻ ട്യൂബിലുണ്ടാകുന്ന ക്യാൻസർ: ഗർഭാശയത്തിനും അണ്ഡാശയത്തിനും ഇടയിലുള്ള ട്യൂബ് ആകൃതിയിലുള്ള ഘടനയാണ് ഫാലോപ്യൻ ട്യൂബ്. ഈ ക്യാൻസർ പിടിപെട്ടാൽ, ശ്രദ്ധിച്ചാൽ മാത്രം മനസിലാകുന്ന ചില അടയാളങ്ങളുണ്ട്. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയാലും മാറാത്ത അടിവയറ്റിലെ വീക്കം, ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവം, പെൽവികിൽ വേദന, യോനിയിൽ മുഴ, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അല്ലെങ്കിൽ മൂത്രമൊഴിക്കുമ്പോൾ രക്തം കാണുക, എന്നിവയാണവ. കഴിയുന്നത്ര ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം രോഗസ്ഥിരീകരണം നടത്തുക. തുടർചികിത്സകളിലേയ്ക്കു പോകുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com